ഹീറോ മോട്ടോകോർപ്പിന്റെ റാലി എഡിഷനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിൾ പ്രേമികളുടെ സാഹസികതയെ തുറന്ന് വിടാൻ പര്യാപ്തമാണ്. 

ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് യുവത്വവും സാങ്കേതിക വിദ്യയും ഉപഭോക്താക്കൾക്ക് ഉറപ്പാക്കിക്കൊണ്ട് ജനപ്രിയ ബ്രാൻഡിന്റെ എക്സ്പ്ലസ് 200 4 വി റാലി എഡിഷൻ പുറത്തിറക്കി. വാഹനത്തിൻറെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിച്ചതും സസ്പെൻഷൻ സെറ്റപ്പ് മെച്ചപ്പെടുത്തിയതും ഓഫ് റോഡ് സവിശേഷതയെ മികവുറ്റതാക്കും എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഹീറോ മോട്ടോകോർപ്പിന്റെ റാലി എഡിഷനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിൾ പ്രേമികളുടെ സാഹസികതയെ തുറന്ന് വിടാൻ പര്യാപ്തമാണ്. 1,52,100 രൂപയാണ് ഹീറോ എക്സ് പ്ലസ് 200 4വി റാലി എഡിഷന്റെ വില. സ്ഥാപനത്തിന്റെ ഓൺലൈൻ സെയിൽസ് പ്ലാറ്റ് ഫോമായ ഇഷോപ്പ് വഴി വാഹനം ജൂലൈ 22 മുതൽ 29 ജൂലൈ വരെ ബുക്ക് ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു.

അതേസമയം ഇന്ത്യൻ വിപണിയിൽ എക്സ്‍പള്‍സ് 200 4V- യുടെ റാലി കിറ്റ് ഹീറോ മോട്ടോകോർപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഓഫ്-റോഡ്-ബയേസ്‍ഡ് മോട്ടോർസൈക്കിളിലേക്ക് അധിക ഘടകങ്ങൾ കൊണ്ടുവരുന്ന ഈ ഓപ്ഷണൽ കിറ്റിന് 46,000 രൂപയാണ് വില. ഈ കിറ്റ് പൂർണ്ണമായും റോഡ് നിയമപരമാണെന്ന് ഹീറോ മോട്ടോകോർപ്പ് പറയുന്നു. 

ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!

ഈ റാലി കിറ്റിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ടയർ, സസ്പെൻഷൻ, എർഗണോമിക്സ്. ഓപ്ഷണൽ കിറ്റ് ഓഫ്-റോഡ്-നിർദ്ദിഷ്ട മാക്‌സിസ് റാലി ടയറുകൾ, പ്രീലോഡ്-അഡ്ജസ്റ്റബിൾ റിയർ മോണോ-ഷോക്ക്, പ്രീലോഡ്-അഡ്‍ജസ്റ്റബിൾ ഫ്രണ്ട് സസ്‌പെൻഷൻ, ഹാൻഡിൽബാർ റീസറുകൾ, ബെഞ്ച്-സ്റ്റൈൽ സീറ്റ്, എക്സ്റ്റൻഡഡ് ഗിയർ പെഡൽ, എക്‌സ്‌ട്രാ ലോംഗ് സൈഡ് സ്റ്റാൻഡ് എന്നിവ നൽകുന്നു.

സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളിൽ 220 മില്ലീമീറ്ററിൽ നിന്ന് ഗ്രൗണ്ട് ക്ലിയറൻസ് പ്രശംസനീയമായ 275 മില്ലീമീറ്ററായി സജ്ജീകരണം വർദ്ധിപ്പിക്കുന്നു. നിലവിലെ 46,000 രൂപ വില 'പ്രത്യേക വില' ആയി ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നത് ശ്രദ്ധിക്കുക. അതിനാൽ, ഏതാനും ആഴ്ചകൾക്കുശേഷം വില ഉയരാൻ സാധ്യതയുണ്ട്.

ടൂ വീലര്‍ വില്‍പ്പന ഇടിഞ്ഞു, ഓട്ടോറിക്ഷ കച്ചവടം കൂടി; അമ്പരന്ന് ഈ കമ്പനി!

ഹീറോ എക്സ്‍പള്‍സ് 200 4V യുടെ എഞ്ചിനിൽ റാലി കിറ്റ് ഒരു മാറ്റവും വരുത്തിയിട്ടില്ല . അങ്ങനെ, മോട്ടോർസൈക്കിൾ 199.6 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു, അത് 8,500 ആർപിഎമ്മിൽ 18.8 ബിഎച്ച്പിയും 6,500 ആർപിഎമ്മിൽ 17.35 എൻഎമ്മും ഉത്പാദിപ്പിക്കുന്നു.

അതേസമയം ഹീറോയെപ്പറ്റിയുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, രാജ്യത്തെ യുവാക്കൾക്കായി ഹീറോ മോട്ടോകോ൪പ്പ് ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നു. വള൪ന്നു വരുന്ന റൈഡ൪മാ൪, ബൈക്കിംഗ് പ്രേമികൾ, അമച്വ൪ റൈഡ൪മാ൪ തുടങ്ങി ഓഫ്-റോഡ് റേസിംഗിനോട് അഭിനിവേശമുള്ളവർക്ക് അവസരമൊരുക്കുകയാണ് ഹീറോ ഡേ൪ട്ട് ബൈക്കിംഗ് ചലഞ്ച് പ്ലാറ്റ്ഫോം. ആദ്യമായാണ് ഒരു ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറ൪ ഇന്ത്യയിലുടനീളം ടാലന്റ് ഹണ്ട് പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഒരിക്കല്‍ മുഗളരെ വിറപ്പിച്ച പടക്കുതിര, പിന്നീട് ജനപ്രിയ സ്‍കൂട്ടര്‍!