Asianet News MalayalamAsianet News Malayalam

കുറഞ്ഞ വിലയില്‍ ഹീറോയുടെ 'പടക്കുതിര'യെ സ്വന്തമാക്കാം; ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് കമ്പനി

അടുത്ത മാസം 17 വരെയാണ് എക്‌സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി. ഫ്രന്റ് ഡിസ്ക്, ഡ്യുവൽ ഡിസ്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ ഹീറോ എക്‌സ്ട്രീം 160R-ന് യഥാക്രമം 99,950 രൂപയും 1,03,500 രൂപയുമാണ് വില.
 

hero xtreme 160r discount offer by company
Author
Delhi, First Published Oct 31, 2020, 9:44 PM IST

ദില്ലി: എക്‌സ്ട്രീം 160Rന് ഉത്സവകാല ഡിസ്‌കൗണ്ട് കമ്പനി പ്രഖ്യാപിച്ച് ഹീറോ മോട്ടോര്‍ കോര്‍പ്. 9000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോർപറേറ്റ് ഡിസ്‌കൗണ്ട് എന്ന നിലയ്ക്ക് 2,000 രൂപ, എക്സ്ചേഞ്ച് ബോണസ് ആയി 3,000 രൂപ, ലോയൽറ്റി ബോണസ് ആയി 2,000 രൂപ എന്നിങ്ങനെയാണ് ഓഫർ. ഇത് കൂടാതെ ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുപയോഗിച്ച് ബൈക്ക് വാങ്ങുമ്പോൾ 5,000 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കും. പേടിഎം വഴിയാണെങ്കിൽ 7,500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു

അടുത്ത മാസം 17 വരെയാണ് എക്‌സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി. ഫ്രന്റ് ഡിസ്ക്, ഡ്യുവൽ ഡിസ്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമായ ഹീറോ എക്‌സ്ട്രീം 160R-ന് യഥാക്രമം 99,950 രൂപയും 1,03,500 രൂപയുമാണ് വില.

എക്സ്‍ട്രീം 160 Rനെ ജൂൺ അവസാനത്തോടെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. പുതിയ എക്സ്ട്രീം 160 ‌R ന് എക്സ്സെന്‍സ്‌ ടെക്നോളജിയും അഡ്വാന്‍സ്ഡ്‌ പ്രോഗ്രാംഡ്‌ ഫ്യുവല്‍ ഇന്‍ജക്ഷനുമുള്ള 160 CC എയര്‍ കൂള്‍ഡ്‌ BS‌ 6 എഞ്ചിനാനുള്ളത്‌. അത്‌ 15 BHP @ 8500 RPM പവര്‍ ഔട്ട്പുട്ട്‌ നല്‍കുന്നു. 138.5 കിലോഗ്രാം ഭാരമുള്ള എകസ്ട്രീം 160 R ഈ ക്ലാസിലെ മികച്ച പവര്‍ ടു വെയ്റ്റ്‌ റേഷ്യോയുള്ള ബൈക്കാണ്‌. ഭാരം കുറഞ്ഞ ദൃഢതയുള്ള ഡയമണ്ട്‌ ഫ്രെയിമും 165 MM ഗ്രൗണ്ട്‌ ക്ലിയറന്‍സും സുഖകരമായ യാത്ര ഉറപ്പുനൽകുന്നു.

എക്‌സ്ട്രീം 160 ‌R ഈ സെഗ്മന്റിൽ ഫുള്‍ എല്‍ഇഡി പാക്കേജുള്ള ആദ്യത്തെ ബൈക്കാണ്‌. ഫ്രണ്ടില്‍ എല്‍ഇഡി ഡിആര്‍എല്‍ ഉള്ള സ്‌കള്‍പ്റ്റഡ്‌ ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്‌, ഹസാര്‍ഡ്‌ സ്വിച്ചുള്ള എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, റിയര്‍ എച്ച്‌ സിഗ്നേച്ചര്‍ എല്‍ഇഡി റ്റെയില്‍ ലാംപ്‌ എന്നിവ ഉണ്ട്‌. ഇന്‍വര്‍ട്ടഡ്‌ ഫുള്ളി ഡിജിറ്റല്‍ എല്‍സിഡി ഡിസ്പ്ലെയുള്ള ഈ ബൈക്കിന്‌ സൈഡ്‌ സ്റ്റാന്‍ഡ്‌ നിവര്‍ന്നാല്‍ എഞ്ചിന്‍ കട്ട് ഓഫാകുന്ന ഫീച്ചറുമുണ്ട്‌. ഈ സെഗ്മന്റിൽ ആദ്യമായി അതരിപ്പിച്ചിട്ടുള്ള ഫീച്ചറാണിത്‌.

ഫ്രണ്ട്‌ ഡിസ്ക്‌ വിത്ത്‌ സിംഗിള്‍ ചാനല്‍ എബിഎസ്‌, ഡബിള്‍ ഡിസ്ക്‌ (ഫ്ഫണ്ട്‌ ആന്‍ഡ്‌ റിയര്‍) വിത്ത്‌ സിംഗിള്‍ ചാനല്‍ എബിഎസ്‌ എന്നീ രണ്ടു വേരിയന്റുകള്‍ പേള്‍ സില്‍വര്‍ വൈറ്റ്‌, വൈബ്രന്റ്‌ ബ്ലൂ, സ്പോര്‍ട്സ്‌ റെഡ്‌ എന്നീ മുന്നു നിറങ്ങളില്‍ ലഭ്യമാണ്‌.

Follow Us:
Download App:
  • android
  • ios