ഹീറോ മോട്ടോ കോർപ്പ് ലിമിറ്റഡിന്റെ ഹീറോയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ എക്‌സ്ട്രീം 200 ആറിന്റെ ഫുള്ളി ഫെയേര്‍ഡ് പതിപ്പാണ് എക്സ്ട്രീം 200 എസ്. ഈ ബൈക്കിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് നിരത്തുകളിലെത്താന്‍ കമ്പനി ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. ഹീറോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വാഹനം എത്തിയതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാണ് ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

200 സിസി ഓയില്‍ കൂള്‍ഡ് എന്‍ജിനായിരിക്കും എക്‌സ്ട്രീം ആറിന്റെ ബിഎസ്-6 മോഡലിന്‍റെ ഹൃദയം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ ബിഎസ്-4 മോഡലില്‍ 18 ബിഎച്ച്പി പവറും 17.1 എന്‍ എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 200 സിസി എയര്‍ കൂള്‍ഡ് എന്‍ജിനായിരുന്നു ഹൃദയം.

മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഏഴ് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷയ്ക്കായി മുന്നില്‍ 276 എം.എമും പിന്നില്‍ 220 എംഎമും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസ് എസ്ട്രീം 200 എസില്‍ നല്‍കും.

മുന്നിലെ ഫുള്‍ ഫെയറിങ്, ഹെഡ്ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും മോഡലിനെ വേറിട്ടതാക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നീ സൗകര്യങ്ങള്‍ കണ്‍സോളില്‍ ലഭിക്കും. മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, വിന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയവ എക്സ്ട്രീം 200 എസിനെ വ്യത്യസ്‍തമാക്കും.