Asianet News MalayalamAsianet News Malayalam

പ്രമദവനം കീഴടക്കാന്‍ ഹിസ് ഹൈനസ് ഹോണ്ട എത്തുക മോഹവിലയില്‍!

അടുത്തിടെ അവതരിപ്പിച്ച പുതിയ ഹൈനസ് -സിബി350യുടെ പ്രഖ്യാപിച്ച് ഹോണ്ട ടുവീലേഴ്‌സ് ഇന്ത്യ

Hness CB350 Price Announced By  Honda 2Wheelers India
Author
Kochi, First Published Oct 9, 2020, 2:33 PM IST

കൊച്ചി: അടുത്തിടെ അവതരിപ്പിച്ച പുതിയ ഹൈനസ് -സിബി350യുടെ പ്രഖ്യാപിച്ച് ഹോണ്ട ടുവീലേഴ്‌സ് ഇന്ത്യ. 1.85 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ഗുരുഗ്രാം എക്‌സ് ഷോറൂം വില എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നൂതനമായ നവീന സവിശേഷതകളും ക്ലാസിക് മനോഹാരിതയ്ക്കുമൊപ്പമാണ്  ഹൈനസ്-സിബി350 എത്തുന്നത്. 

പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ ഡിഎല്‍എക്‌സ് വേരിയന്റുകള്‍ക്ക് 1.85 ലക്ഷം രൂപയും ഡിഎല്‍എക്‌സ് പ്രോ വേരിയന്റിലെ വിര്‍ച്വസ് വൈറ്റോടുകൂടിയ അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്ക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക്കോടുകൂടിയ പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്കോടുകൂടിയ മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിലെ വാഹനത്തിന് 1.90 ലക്ഷ രൂപയുമാണ് വിലയെന്നും കമ്പനി വ്യക്തമാക്കി.

 ബോള്‍ഡ് ഹോണ്ട അടയാളമുള്ള ഡ്യുവല്‍ടോണ്‍ ഫ്യുവല്‍ ടാങ്ക് നല്‍കുന്ന പൈതൃക രൂപം റോഡിലെ എല്ലാവരെയും ഹൈനസിലേക്ക് ആകര്‍ഷിപ്പിക്കും. മുന്നിലെ 7 വൈ ആകൃതിയിലുള്ള അലോയ് വീല്‍ സവിശേഷമായ ആധുനിക രൂപവും നല്‍കും. 350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ്-സിബി350ന്. പിജിഎം-എഫ്1 സാങ്കേതിക വിദ്യയുടെ പിന്തുണയോടെയാണിത്. ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍, ഫുള്‍ എല്‍ഇഡി സെറ്റപ്പ്, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്്, ഹസാര്‍ഡ് സ്വിച്ച് എന്നിവ ഈ വിഭാഗത്തില്‍ തന്നെ ആദ്യത്തേതാണ്. എയര്‍കൂളിങ് സിസ്റ്റം, ക്രോം പ്ലേറ്റഡ് ഇരട്ട ഹോണ്‍, ഡ്യുവല്‍ സീറ്റ്, 15 ലിറ്റര്‍ ഇന്ധന ടാങ്ക് തുടങ്ങിയ സവിശേഷതകളും ഹൈനസ്-സിബി350നുണ്ട്. ആകര്‍ഷകമായ വിലയ്‌ക്കൊപ്പം ഈ രംഗത്ത് ആദ്യമായി ആറു വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഹോണ്ട ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. 

ഹൈനസ്-സിബി350ന്  ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച സ്വീകാര്യത തങ്ങളെ അതിശയിപ്പിക്കുന്നു വെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഒഗാത്ത പറഞ്ഞു.

ഈ ഉത്സവകാലത്ത് ഹൈനസ്-സിബി350ന്റെ ആകര്‍ഷകമായ ആരംഭ വില പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും 1.85 ലക്ഷം രൂപയില്‍ തുടങ്ങുന്ന ഹൈനസ്-സിബി 350 ഇടത്തരം മോട്ടോര്‍ സൈക്കിള്‍ പ്രേമികളെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

Follow Us:
Download App:
  • android
  • ios