ജനപ്രിയ മോഡലായ ആക്‌ടിവ 125 ന് ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 

ജനപ്രിയ മോഡലായ ആക്‌ടിവ 125 ന് ക്യാഷ് ബാക്ക് ഓഫറുമായി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. അഞ്ച് ശതമാനം വരെ ക്യാഷ്ബാക്ക് ആണ് പുതിയ ആക്‌ടിവ 125 സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുക. 3,500 രൂപ വരെ ലാഭിക്കാൻ ഇതിലൂടെ സാധിക്കും എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ, ഈ ഓഫർ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഇ‌എം‌ഐ സ്‍കീം തെരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോർട്ട്. 2021 ജൂൺ 30 വരെ ഈ ക്യാഷ്ബാക്ക് ഓഫർ സാധുവാണ്.

അടുത്തിടെ ഹോണ്ടയുടെ മറ്റ് മോഡലുകളിൽ ഇതേ ഓഫറുകള്‍ അവതരിപ്പിച്ചിരുന്നു. ഇതേ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ആനുകൂല്യമാണ് ആക്‌ടിവയുടെ 125 സിസി പതിപ്പിനും കമ്പനി നൽകുന്നത്. 

സ്റ്റാൻഡേർഡ്, അലോയ്, ഡീലക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്. ആക്‌ടിവ 125 സ്റ്റാൻഡേർഡ് വേരിയന്റിന് 74,107 രൂപ, ആക്‌ടിവ 125 അലോയ് വേരിയന്റിന് 77,775 രൂപ, ആക്‌ടിവ 125 ഡീലക്സ് വേരിയന്റിന് 81,280 രൂപ എന്നിങ്ങനെയാണ് സ്‍കൂട്ടറിന്‍റെ എക്സ് ഷോറൂം വില. 110 സിസി മോഡലിൽ നിന്ന് ആക്ടിവ 125-നെ വേർതിരിക്കുന്ന പ്രധാന ഭാഗം മുൻവശത്ത് ക്രോം എലമെന്റും ഒരു ചെറിയ വൈസറുമാണ്.

124 സിസി എയർ-കൂൾഡ് എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. ഈ എൻജിൻ 6,500 rpm-ൽ പരമാവധി 8.18 bhp കരുത്തും 5,000 rpm-ൽ 10.3 Nm ടോർക്കും നൽകുന്നു. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് മൂന്ന്-ഘട്ടമായി ക്രമീകരിക്കാവുന്ന സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് സസ്‌പെൻഷനുമാണ് ആക്‌ടിവയ്ക്ക് ലഭിക്കുന്നത്. 

ടിവിഎസ് എൻടോർഖ്, യമഹ ഫാസിനോ 125, യമഹ റേ ZR, ഹീറോ മാസ്ട്രോ, സുസുക്കി ആക്‌സസ് 125, ഹീറോ ഡെസ്റ്റിനി തുടങ്ങിയ മോഡലുകളാണ് വിപണിയിൽ ഹോണ്ട ആക്ടിവ 125ന്‍റെ മുഖ്യ എതിരാളികള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona