Asianet News MalayalamAsianet News Malayalam

ജനഹൃദയങ്ങളിൽ കുടിയിരിക്കും ഹോണ്ട ആക്ടിവ! ജൂപ്പിറ്റ‍റും ആക്‌സസും ഒലയുമൊക്കെ ബഹുദൂരം പിന്നിൽ

2024 ജൂലൈയിലെ സ്‍കൂട്ടർ വിൽപ്പനയിൽ, ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ഈ കാലയളവിൽ, സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്ടിവയുടെ വിപണി വിഹിതം 37.68 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം അതായത് 2024 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 സ്‍കൂട്ടറുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം 

Honda Activa lives in the hearts of the people! Jupiter, Access and Ola are behind again
Author
First Published Aug 27, 2024, 11:44 AM IST | Last Updated Aug 27, 2024, 11:44 AM IST

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സ്‍കൂട്ടറുകൾ വാങ്ങുന്നതിനുള്ള ഡിമാൻഡിൽ തുടർച്ചയായ വർധനവുണ്ട്. കഴിഞ്ഞ മാസത്തെ അതായത് 2024 ജൂലൈയിലെ സ്‍കൂട്ടർ വിൽപ്പനയിൽ, ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസം മൊത്തം 1,95,604 യൂണിറ്റ് ഹോണ്ട ആക്ടിവകൾ രമ്പനി വിറ്റഴിച്ചു. ഇക്കാലയളവിൽ ഹോണ്ട ആക്ടിവ വിൽപ്പനയിൽ 44.54 ശതമാനം വാർഷിക വർധന രേഖപ്പെടുത്തി. കൃത്യം ഒരു വർഷം മുമ്പ്, അതായത് 2023 ജൂലൈയിൽ, മൊത്തം 1,35,327 യൂണിറ്റ് ഹോണ്ട ആക്ടിവ വിറ്റു. ഈ കാലയളവിൽ, സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ആക്ടിവയുടെ വിപണി വിഹിതം 37.68 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം അതായത് 2024 ജൂലൈയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 സ്‍കൂട്ടറുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം.

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് ജൂപിറ്ററാണ് രണ്ടാം സ്ഥാനത്ത്. ഈ കാലയളവിൽ 12.38 ശതമാനം വാർഷിക വർധനയോടെ 74,663 യൂണിറ്റ് ടിവിഎസ് ജൂപിറ്റർ വിറ്റു. അതേസമയം സുസുക്കി ആക്‌സസ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ 37.87 ശതമാനം വാർഷിക വർധനയോടെ 71,247 യൂണിറ്റ് സുസുക്കി ആക്‌സസ് വിറ്റു. ഇതിനുപുറമെ, ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്താണ് ഒല എസ്1. ഈ കാലയളവിൽ 114.49 ശതമാനം വാർഷിക വർദ്ധനയോടെ 41,624 യൂണിറ്റ് ഒല S1 വിറ്റു. അതേസമയം ഹോണ്ട ഡിയോ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ഈ കാലയളവിൽ 16.04 ശതമാനം വാർഷിക വർധനയോടെ ഹോണ്ട ഡിയോ മൊത്തം 33,472 യൂണിറ്റുകൾ വിറ്റു.

ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണ് ടിവിഎസ് എൻടോർക്ക്. ഈ കാലയളവിൽ 3.83 ശതമാനം വാർഷിക വർധനയോടെ 26,829 യൂണിറ്റുകളാണ് ടിവിഎസ് എൻടോർക്ക് വിറ്റത്. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് ഐക്യൂബ് ഏഴാം സ്ഥാനത്താണ്. 58.30 ശതമാനം വാർഷിക വർദ്ധനയോടെ ഈ കാലയളവിൽ ടിവിഎസ് ഐക്യൂബ് 21,064 യൂണിറ്റുകൾ വിറ്റു. ബജാജ് ചേതക് 344.21 ശതമാനം വാർഷിക വർദ്ധനയോടെ 20,114 യൂണിറ്റുകൾ വിറ്റ് എട്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം 13.18 ശതമാനം വാർഷിക വർധനയോടെ 19,806 യൂണിറ്റ് വിൽപ്പനയുമായി സുസുക്കി ബർഗ്മാൻ ഒമ്പതാം സ്ഥാനത്താണ്. അതേ സമയം, 14,690 യൂണിറ്റുകൾ വിറ്റഴിച്ച് യമഹ റേസെഡ്ആർ ഈ പട്ടികയിൽ പത്താം സ്ഥാനത്താണ്.  

                      

Latest Videos
Follow Us:
Download App:
  • android
  • ios