Asianet News MalayalamAsianet News Malayalam

'വീണിതല്ലോ കിടക്കുന്നു കുഴിയതില്‍..'; ആക്ടിവയെ ചതിച്ചത് മഴവെള്ളമോ അതോ പണിയിലെ 'വെള്ളമോ'?!

ഇപ്പോഴിതാ പുതുപുത്തന്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിലേക്ക് ഒരു ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ വീണ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നവത്. 

Honda Activa scooter falls into massive pothole at Rajasthan
Author
First Published Oct 6, 2022, 12:15 PM IST

ന്ത്യയിലെ റോഡ് ശൃംഖലയും യാത്രാ സൌകര്യങ്ങളും വർഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും, രാജ്യത്തുടനീളം റോഡുകളുടെ ഗുണനിലവാരം ഒരുപോലെയല്ല. റോഡുകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് നിര്‍മാണത്തിന് തൊട്ടുപിന്നാലെയുള്ള ഈ തകര്‍ച്ചയ്ക്ക് കാരണം. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്‌കൂട്ടറും ഇരുചക്രവാഹനങ്ങളും ഇത്തരം കുഴികളില്‍ വീണ് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പുതുപുത്തന്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിലേക്ക് ഒരു ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ വീണ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നവത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് ഈ വിചിത്രമായ സംഭവം നടന്നതെന്ന് കാര്‍ ബ്ലോഗ് ഇന്ത്യയെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ നടുറോഡലുള്ള കുഴിയില്‍ വീണുകിടക്കുന്ന ചിത്രങ്ങള്‍ ആണ് വൈറലാകുന്നത്. 

ഒറ്റ ക്ലിക്കില്‍ വേഗക്കണക്കുകള്‍ എംവിഡിക്ക്, അപകടസമയത്തെ അതിവേഗത കണ്ടെത്തുന്നത് ഇങ്ങനെ!

കുഴി വലുതായതിനാൽ സ്‍കൂട്ടർ പൂർണമായും അതിൽ വീണു. ചിത്രങ്ങളിൽ കാണുന്നത് പോലെ, ഇത് ഒരു വലിയ ഒരു ദ്വാരമാണ്. ഇത് സ്‍കൂട്ടര്‍ യാത്രികന് ഗുരുതരമായ പരിക്ക് ഏൽപ്പിക്കുമായിരുന്നു. എന്നാല്‍ അപകടത്തിൽ നിന്ന് വലിയ പരിക്കുകളൊന്നും കൂടാതെ യാത്രികൻ രക്ഷപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

അപകടമുണ്ടായത് പ്രദേശവാസിക്കാണോ അതോ റോഡിലൂടെ പോവുകയായിരുന്ന മറ്റാര്‍ക്കെങ്കിലും ആണോ എന്ന് വ്യക്തമല്ല. സ്‌കൂട്ടർ കുഴിയിൽ വീണതോടെ നാട്ടുകാർ പോലീസിൽ അറിയിക്കുകയും യാത്രക്കാരനെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയുമായിരുന്നു. നാട്ടുകാർ യാത്രികനെ കുഴിയിൽ നിന്ന് പുറത്തെടുത്ത ശേഷം ഒരു എക്‌സ്‌കവേറ്റർ കൊണ്ടുവന്ന് അതിന്റെ ബക്കറ്റിൽ ഒരു കയർ കെട്ടി സ്‍കൂട്ടർ പുറത്തെടുക്കുകയായിരുന്നു. 

അതേസമയം ഇന്ത്യയിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മൺസൂൺ കാലത്ത് ദില്ലിയിൽ ഒരു റോഡ് തകർന്നതിന്റെ വീഡിയോ വൈറലായിരുന്നു.  ഒരു ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 കാര്‍ ഈ കുഴിയില്‍ പതിക്കുകയും ചെയ്‍തു. ഒരു പോലീസ് കോൺസ്റ്റബിളിന്റെ കാർ ആയിരുന്നു ഈ അപകടത്തില്‍പ്പെട്ടത്. കാർ ഓടിച്ചുകൊണ്ടിരുന്നപ്പോൾ, പെട്ടെന്ന് റോഡ് തകരുകയായിരുന്നു. 

ഇത്തരം അപകടങ്ങള്‍ സംഭവിക്കാൻ പല കാരണങ്ങളുണ്ട്. അതിലൊന്ന് മഴ ആയിരിക്കാം. കഴിഞ്ഞ രണ്ട് മാസങ്ങളായി ഉത്തരേന്ത്യയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് ഇന്ത്യയിലെ പല മെട്രോ നഗരങ്ങളും വെള്ളത്തിനടിയിലാണ്.

“ഇതൊരു വലിയ പ്രശ്‍നം.." കൂടുതല്‍ കാറുകള്‍ വാങ്ങുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി!

ഒരു പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോൾ, വെള്ളം ഇളകുന്ന മണ്ണ് ഒലിച്ചുപോകുകയും അത് റോഡുകളെ തകര്‍ക്കുകയും ചെയ്യുന്നു. മഴക്കാലത്ത് റോഡിൽ പുതിയ കുഴികൾ രൂപപ്പെടുന്നത് പലപ്പോഴും കാണുന്നതാണ്. റോഡിനടിയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാകുമ്പോൾ, അത് മണ്ണിനെ തുരത്തുന്നു. ഇതോടെ റോഡ് കേവലം ഗുഹയായി മാറുന്നു. റോഡിന്റെ ചുമതലയുള്ള കരാറുകാരൻ അത് ശരിയായ രീതിയിൽ നിർമിച്ചില്ല എന്നതാണ് മറ്റൊരു കാരണം. നിര്‍മ്മാണത്തിലെ അശാസ്ത്രീയതും വെള്ളം ചേര്‍ക്കലുമൊക്കെ ഇത്തരം ദുരന്തങ്ങള്‍ക്ക് മുഖ്യ കാരണമാണ്. 

Follow Us:
Download App:
  • android
  • ios