Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ നിര്‍മ്മിത എസ്‍യുവിയുമായി ഹോണ്ട

ഇന്ത്യന്‍ വിപണില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ്‍ഡ് ഇന്‍ ഇന്ത്യ എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്

Honda Cars India confirms launch of Made in India SUV
Author
Mumbai, First Published Aug 24, 2021, 3:28 PM IST

ന്ത്യന്‍ എസ്‌യുവി വാഹന വിപണിയില്‍ പങ്കാളിത്തം ഉറപ്പിക്കാനൊരുങ്ങി ഹോണ്ട കാര്‍സ് ഇന്ത്യ. കമ്പനി ഇന്ത്യന്‍ വിപണില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി മെയ്‍ഡ് ഇന്‍ ഇന്ത്യ എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

2023 ഓഗസ്റ്റില്‍ വാഹനത്തിന്റെ ഉല്‍പ്പാദനം ആരംഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ലെ ഉത്സവ സീസണില്‍ ഹോണ്ട തങ്ങളുടെ മെയിഡ് ഇന്‍ ഇന്ത്യ എസ്‌യുവി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഹോണ്ടയ്ക്ക് എസ്‌യുവി വിഭാഗത്തില്‍ സിആര്‍വി മോഡല്‍ മാത്രമാണ് ഉള്ളത്. ഗ്രേറ്റര്‍ നോയിഡ (ഉത്തര്‍പ്രദേശ്) യിലെ നിര്‍മാണശാല അടച്ചു പൂട്ടുകയും രാജസ്ഥാനിലെ തപുകര പ്ലാന്റിലേക്ക് ഉല്‍പ്പാദനം മാറ്റുകയും ചെയ്തതിനാല്‍ എക്‌സിക്യൂട്ടീവ് സെഡാന്‍ സിവിക്കിനൊപ്പം ഹോണ്ട തങ്ങളുടെ ഏക എസ്യുവിയായ സിആര്‍വിയുടെ ഉല്‍പ്പാദനവും നിര്‍ത്തലാക്കിയിരുന്നു.

എന്നാല്‍, സെഡാന്‍ വിഭാഗത്തില്‍ ഹോണ്ട ശക്തമായി നിലകൊണ്ടെങ്കിലും എസ്യുവി വിഭാഗത്തില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ കഴിയാത്തത് എസ്‌യുവി വിഭാഗത്തിലെ വിപണി വിഹിതം നഷ്‍ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്തെ എസ്‌യുവി വാഹന വിപണിയില്‍ ശക്തമായ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2021 ജൂലൈ വരെ, ആകെ വിപണിയുടെ 34 ശതമാനവും എസ്‍യുവികളാണ്. 

ഹോണ്ട ഇന്ത്യയിലെ എസ്‍യുവി സെഗ്മെന്റിനെക്കുറിച്ച് നന്നായി പഠിക്കുന്നുണ്ടെന്നും ഇപ്പോള്‍ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള എസ്യുവി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉചിതമായ സമയത്ത് കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടുമെന്നും എച്ച്സിഐഎല്ലിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗകു നകനിഷി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios