Asianet News MalayalamAsianet News Malayalam

ഹ്യുണ്ടായിക്കും മാരുതിക്കും മുട്ടൻപണിയുമായി ഹോണ്ട

ഒരു ഇടത്തരം എസ്‌യുവിയും കോംപാക്റ്റ് എസ്‌യുവിയും ഉൾപ്പെടെ ഇന്ത്യയ്‌ക്കായി രണ്ട് പുതിയ എസ്‌യുവികൾ ജാപ്പനീസ് വാഹന നിർമ്മാതാവ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

Honda Cars India Plans To Launch New Vehicles
Author
First Published Nov 22, 2022, 3:56 PM IST

ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ അടുത്തിടെ രാജ്യത്ത് 20 ലക്ഷം ക്യുമുലേറ്റീവ് പ്രൊഡക്ഷൻ നാഴികക്കല്ല് കൈവരിച്ചു. കമ്പനി അതിന്റെ തപുകര നിർമ്മാണ പ്ലാന്റിൽ നിന്ന് രണ്ട് ദശലക്ഷം യൂണിറ്റ് (ഹോണ്ട സിറ്റി സെഡാൻ) പുറത്തിറക്കി. 2022 ഒക്ടോബറിൽ, ജാപ്പനീസ് വാഹന നിർമ്മാതാവ് മൂന്ന് വർഷത്തിനിടെ ആദ്യമായി ലാഭം രേഖപ്പെടുത്തി. തങ്ങളുടെ ഇന്ത്യൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഏകദേശം 260 കോടി രൂപ മുതൽ മുടക്കിൽ ഹോണ്ട അതിന്റെ വിൽപ്പന ശൃംഖല നവീകരിക്കും. ഇത് അതിന്റെ ഡീലർഷിപ്പിനെ കൂടുതൽ പ്രീമിയം ആക്കുകയും ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യും.

ഒരു ഇടത്തരം എസ്‌യുവിയും കോംപാക്റ്റ് എസ്‌യുവിയും ഉൾപ്പെടെ ഇന്ത്യയ്‌ക്കായി രണ്ട് പുതിയ എസ്‌യുവികൾ ജാപ്പനീസ് വാഹന നിർമ്മാതാവ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് 2024-ൽ പുറത്തിറങ്ങും. രണ്ടാമത്തേത് 2023 മധ്യത്തോടെ ഷോറൂമുകളിൽ എത്തും. രണ്ട് എസ്‌യുവികളും അമേസ് പ്ലാറ്റ്‌ഫോമിലായിരിക്കും രൂപകൽപ്പന ചെയ്യുക. PF2 എന്ന കോഡുനാമത്തില്‍ പുതിയ ഹോണ്ട മിഡ്-സൈസ് എസ്‌യുവി ഹ്യുണ്ടായ് ക്രെറ്റയ്‌ക്കെതിരെ മത്സരിക്കും. മാത്രമല്ല ഇത് പുതിയ സിറ്റിയുമായി പവർട്രെയിൻ പങ്കിടാനും സാധ്യതയുണ്ട്. അതിന്റെ നീളം ഏകദേശം 4.3 മീറ്റർ ആയിരിക്കും.

സിറ്റി ഹൈബ്രിഡിന്റെ പവർട്രെയിനിന്റെ പ്രാദേശികവൽക്കരിച്ച പതിപ്പാണ് ഹോണ്ട ഉപയോഗിക്കുന്നതെങ്കിൽ, അത് ഉയർന്ന മൈലേജ് നൽകുകയും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ശക്തമായ ഹൈബ്രിഡ് എസ്‌യുവികളെ നേരിടുകയും ചെയ്യും. എസ്‌യുവിയുടെ 6, 7 സീറ്റർ വേരിയന്റുകളാണ് ഹോണ്ട പരിഗണിക്കുന്നതെന്നാണ് സൂചന. ഇതിന്റെ 7 സീറ്റർ പതിപ്പ് ഹ്യുണ്ടായ് അൽകാസറിനെതിരെ മത്സരിക്കും.

ഹോണ്ടയുടെ വരാനിരിക്കുന്ന പുതിയ കോംപാക്റ്റ് എസ്‌യുവിക്ക് ഉയർന്ന റൈഡിംഗ് സ്റ്റാൻസും പരുക്കൻ സ്റ്റൈലിംഗും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. അതിന്റെ ചില ഡിസൈൻ ഘടകങ്ങൾ പുതിയ ഹോണ്ട ബിആർ-വിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടേക്കാം. അമേസ് കോംപാക്ട് സെഡാനിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഈ എസ്‌യുവിയിൽ ഉപയോഗിച്ചേക്കാം. മിഡ്-സൈസ് എസ്‌യുവിക്ക് സമാനമായി, പുതിയ ഹോണ്ട കോംപാക്റ്റ് എസ്‌യുവിയും ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വന്നേക്കാനും സാധ്യതയുണ്ട്.

ജാപ്പനീസ് വാഹന നിർമ്മാതാവ് അതിന്റെ ജനപ്രിയ മോഡലായ ഹോണ്ട സിറ്റി സെഡാന് മിഡ്-ലൈഫ് അപ്‌ഡേറ്റും നൽകും. പുതിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്, വയർലെസ് സ്‍മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും പുതിയ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഉള്ള അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്‌റ്റൻസ് സിസ്റ്റം) സഹിതം വരാനും സാധ്യതയുണ്ട്.

Follow Us:
Download App:
  • android
  • ios