ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം പുനരാരംഭിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം പുനരാരംഭിച്ചു. കൊറോണ ലോക്ക്ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ പ്രദേശിക ഭരണകൂടങ്ങളുടെ ആനുവാദത്തോടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഹോണ്ടയുടെ രാജ്യത്തുടനീളമുള്ള 155 സര്‍വീസ് ഔട്ട്‌ലെറ്റുകളും 118 ഷോറൂമുകളുമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. 

ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോണ്ട നിര്‍മിച്ച സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍(എസ്.ഒ.പി) ഡീലര്‍ഷിപ്പുകള്‍ക്ക് നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ പാലിക്കേണ്ട ജാഗ്രത നടപടികള്‍ ഉള്‍പ്പെടുത്തിയാണ് എസ്.ഒ.പി പുറത്തിറക്കിയിരിക്കുന്നത്.

വില്‍പ്പനയും വില്‍പ്പനാനന്തര സേവനങ്ങൾക്ക് ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്തും. കോണ്ടാക്ട്‌ലെസ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്നതിനായി ആണ് ഇത്. ഉപയോക്താക്കള്‍ക്ക് ജീവനക്കാരുമായി സംവദിക്കാന്‍ നവമാധ്യമ സംവിധാനവുമൊരുങ്ങും. കാര്‍ സര്‍വീസിങ്ങിലും, ടെസ്റ്റ് ഡ്രൈവുകളിലും, വില്‍പ്പന നടപടികളിലും, റോഡ് ടെസ്റ്റുകളും ഷോപ്പ് ഫ്‌ളോര്‍ കൈകാര്യം ചെയ്യുമ്പോഴും, കസ്റ്റമര്‍ക്ക് വാഹനം മടക്കി നല്‍കുമ്പോഴും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാര്‍ഗങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ഹോണ്ട വ്യക്തമാക്കി.