365 ദിവസത്തിനകം ഈ എസ്‍യുവി വാങ്ങിയത് ഏകദേശം 90,000 ആളുകൾ

എലിവേറ്റ് കോംപാക്ട് എസ്‌യുവിയുടെ വിൽപ്പന ഏകദേശം 90,000 യൂണിറ്റിലെത്തിയതായി ഹോണ്ട വെളിപ്പെടുത്തി. ഹോണ്ട എലിവേറ്റ് 2023 സെപ്റ്റംബറിൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

Honda Cars India sold approximately 90,000 Elevate SUVs since launch

ജാപ്പനീസ് വാഹന ബ്രൻഡായ ഹോണ്ടയുടെ എലിവേറ്റ് ബ്രാൻഡിൻ്റെ നിരയിൽ വലിയ ജനപ്രീതി നേടിയതായി കണക്കുകൾ. ഈ കോംപാക്ട് എസ്‌യുവിയുടെ വിൽപ്പന ഏകദേശം 90,000 യൂണിറ്റിലെത്തിയതായി കമ്പനി അടുത്തിടെ വെളിപ്പെടുത്തി.  ഹോണ്ട എലിവേറ്റ് 2023 സെപ്റ്റംബറിൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിലാണ് ഈ കാർ ഈ നേട്ടം സ്വന്തമാക്കിയത്.

ഹോണ്ട ഇന്ത്യയിൽ എലിവേറ്റിന്‍റെ ഏകദേശം 50,000 യൂണിറ്റുകൾ വിറ്റു. ബാക്കിയുള്ള വിൽപ്പന കയറ്റുമതിയിൽ നിന്നാണ്. ഹോണ്ട എലിവേറ്റ് ആദ്യമായി ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ഒരു നിർമ്മിത ഇന്ത്യ മോഡലാണ്. WR-V എന്ന പേരിലാണ് ഇത് ജാപ്പനീസ് വിപണിയിൽ വിൽക്കുന്നത്. 

ഹോണ്ട എലിവേറ്റിന് വലിയ ക്യാബിനും ആകർഷകമായ രൂപകൽപനയും ഫീച്ചറുകളുടെ ഒരു നീണ്ട പട്ടികയും ഉണ്ട്. അതുകൊണ്ടാണ് ഈ കാറിന് വിപണിയിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞത്. സെഗ്‌മെൻ്റ് ലീഡർ ഹ്യുണ്ടായ് ക്രെറ്റയുമായാണ് എലിവേറ്റിന്‍റെ പ്രധാന മത്സരം. ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ എക്സ്-ഷോറൂം വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, മുൻനിര മോഡലിന് 11.91 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 16.43 ലക്ഷം രൂപ വരെ ഉയരുന്നു.

ഹോണ്ട എലിവേറ്റ് കാറിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉള്ളത്. ഈ എഞ്ചിൻ പരമാവധി 121 പിഎസ് കരുത്തും 145 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. ഇതോടെ, 6-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിൻ്റെ തിരഞ്ഞെടുപ്പ് ലഭ്യമാണ്. ഇതിൻ്റെ മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, മാനുവൽ ട്രാൻസ്മിഷൻ്റെ മൈലേജ് 15.31 കിലോമീറ്ററാണ്. അതേസമയം, സിവിടി വേരിയൻ്റിൻ്റെ മൈലേജ് 16.92 കിലോമീറ്ററാണ് ലിറ്ററിന്. 458 ലിറ്റർ ബൂട്ട് സ്പേസാണ് ഹോണ്ട എലിവേറ്റ് കാറിനുള്ളത്. ഹോണ്ടയിൽ നിന്നുള്ള ഈ സബ് കോംപാക്ട് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസ് 220 എംഎം ആണ്. കാറിൻ്റെ ക്യാബിനിൽ, ഉപഭോക്താക്കൾക്ക് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജ്, സിംഗിൾ പാൻ സൺറൂഫ് എന്നിവയും ലഭിക്കും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റയെക്കൂടാതെ കിയ സെൽറ്റോസ് എസ്‌യുവിയോടും ഹോണ്ട എലിവേറ്റ് മത്സരിക്കുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios