Asianet News MalayalamAsianet News Malayalam

ഹോണ്ട ഈ കാറുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം അവസാനിപ്പിക്കുന്നു!

2023 ഏപ്രിൽ മുതൽ ഇന്ത്യയിൽ റിയൽ ഡ്രൈവിംഗ് എമിഷൻ (ആർഡിഇ) മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി, ജാപ്പനീസ് കാർ നിർമ്മാതാവ് അമേസ് , അഞ്ചാം തലമുറ ഹോണ്ട സിറ്റി, ഡബ്ല്യുആര്‍-വി ക്രോസ്ഓവർ എന്നിവയില്‍ നിലവിൽ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിന്റെ ഉത്പാദനം നിർത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Honda Cars Plans To Stop Production Of Diesel Engines In India From February 2023
Author
First Published Nov 23, 2022, 10:58 AM IST

ടുത്ത വർഷം ആദ്യം മുതൽ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ടയുടെ ഇന്ത്യൻ നിരയിൽ ഡീസൽ എഞ്ചിന്റെ ഓപ്‌ഷൻ നൽകുന്നത് നിർത്തുമെന്ന് റിപ്പോര്‍ട്ട്. ഓട്ടോകാർ പ്രൊഫഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിൽ ഇന്ത്യയിൽ നാല് ഡീസൽ പവർ മോഡലുകളാണ് ഹോണ്ടയുടെ വിൽപ്പനയിലുള്ളത്. സിറ്റി, അമേസ്, ജാസ്, WR-V എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2023 ഏപ്രിൽ മുതൽ ഇന്ത്യയിൽ റിയൽ ഡ്രൈവിംഗ് എമിഷൻ (ആർഡിഇ) മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി, ജാപ്പനീസ് കാർ നിർമ്മാതാവ് അമേസ് , അഞ്ചാം തലമുറ ഹോണ്ട സിറ്റി, ഡബ്ല്യുആര്‍-വി ക്രോസ്ഓവർ എന്നിവയില്‍ നിലവിൽ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിന്റെ ഉത്പാദനം നിർത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹ്യുണ്ടായിക്കും മാരുതിക്കും മുട്ടൻപണിയുമായി ഹോണ്ട

പുതിയ ആർ‌ഡി‌ഇ മാനദണ്ഡങ്ങൾ അനുസരിച്ച് പുതിയ എമിഷൻ റെഗുലേഷനുകൾ പാലിക്കുന്നതിനായി എഞ്ചിനുകളെ നവീകരിക്കാൻ ഡീസൽ എഞ്ചിനുകളിൽ വലിയ നിക്ഷേപം ആവശ്യപ്പെടുന്നുണ്ട്. ഇത് വിവിധ വാഹന നിര്‍മ്മാണ ബ്രാൻഡുകളില്‍ ഉടനീളം നിരവധി ഡീസൽ മോഡലുകൾ വെട്ടിമാറ്റുന്നതിലേക്ക് നയിച്ചു. ഉദാഹരണത്തിന്, ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസും ഓറ കോംപാക്റ്റ് സെഡാനും ഈ വർഷം ആദ്യം ഡീസൽ എഞ്ചിൻ നിശബ്ദമായി ഉപേക്ഷിച്ചു. പ്രീമിയം i20 ഹാച്ച്ബാക്ക് ഈ ഓപ്ഷൻ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. 

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് 2023 മാർച്ച് അവസാനം വരെ ഡീസലിൽ പ്രവർത്തിക്കുന്ന ഹോണ്ട കാറുകൾ വാങ്ങാം. എന്നാൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നിർബന്ധമാക്കി കൃത്യം മൂന്ന് വർഷത്തിന് ശേഷം, കൂടുതൽ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഡീസൽ മോഡലുകള്‍ വിറ്റു തീർക്കാൻ കമ്പനി പദ്ധതിയിടുന്നു. 

ഹോണ്ട കാർസ് ഇന്ത്യ ഇതിനകം തന്നെ ഡീസൽ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ജാസ്, ഡബ്ല്യുആർ-വി, അമേസ് കോംപാക്ട് സെഡാന്റെ തിരഞ്ഞെടുത്ത വകഭേദങ്ങൾ എന്നിവയുടെ ഉത്പാദനം നിർത്തി. കൂടാതെ നിലവിലെ തലമുറ  ജാസ് , ഡബ്ല്യുആർ-വി, സിറ്റി (നാലാം തലമുറ) എന്നീ മൂന്ന് മോഡലുകളും അവരുടെ ജീവിതചക്രത്തിന്റെ അവസാനത്തോട് അടുക്കുന്നതിനാൽ കാലക്രമേണ നിർത്തലാക്കാനുള്ള ശ്രമത്തിലാണ് കമ്പനി . 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയിൽ മറ്റ് ഡീസൽ വേരിയന്റുകളുടെ നിര്‍മ്മാണവും അവസാനിപ്പിക്കും. 

2020 ഏപ്രിലിൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിന് ശേഷം, ഹോണ്ടയുടെ മൊത്തം കാർ വിൽപ്പനയുടെ 21 ശതമാനവും 1.5 ലിറ്റർ ഡീസൽ പവർട്രെയിനിൽ നിന്നാണെന്ന് ഓട്ടോകാർ പ്രൊഫഷണൽ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, പെട്രോളിൽ പ്രവർത്തിക്കുന്ന കാറുകളിലേക്കുള്ള ഉപഭോക്താവിന്റെ മുൻ‌ഗണന മാറിയതിനാൽ ഈ ഷെയർ അതിന്റെ മൊത്തം വിൽപ്പനയുടെ ഏഴ് ശതമാനമായി കുറഞ്ഞു. 2020 നും 2022 നും ഇടയിൽ ഏകദേശം 30,000 മുതൽ 35,000 യൂണിറ്റ് ഡീസൽ വാഹനങ്ങൾ ഹോണ്ട കാര്‍സ് ഇന്ത്യ രജിസ്റ്റർ ചെയ്തു.

'i-DTEC' എന്ന് നാമകരണം ചെയ്യപ്പെട്ട 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി 2013-ൽ ആണ് ഹോണ്ട ഇന്ത്യയിൽ ആദ്യ തലമുറ അമേസ് കോംപാക്റ്റ് സെഡാൻ അവതരിപ്പിച്ചത്. അമേസ് മാനുവൽ-ട്രാൻസ്മിഷൻ വേരിയന്റിൽ BS VI-കംപ്ലയിന്റ് എഞ്ചിന് 24.7kpl എന്ന സർട്ടിഫൈഡ് ഇന്ധനക്ഷമതയുണ്ടെന്ന് കമ്പനി പറയുന്നു, അതേസമയം വലിയ സിറ്റി സെഡാനിൽ ഇത് 24.1kpl നൽകുന്നു. WR-V ക്രോസ്ഓവറിൽ, ഈ 1.5 ഡീസൽ പവർപ്ലാന്റ് 23.7kpl എന്ന സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത നൽകുന്നു.

1.5 ലിറ്റർ ഡീസൽ നിർമ്മാണം നിർത്തുന്നതിന് പുറമെ, 2023 മാർച്ച് മുതൽ HCIL 1.6 ലിറ്റർ ഡീസൽ എഞ്ചിന്റെ ഉൽപ്പാദനവും കയറ്റുമതിയും അവസാനിപ്പിക്കുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. കയറ്റുമതി ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന 1.6 ലിറ്റർ ഡീസലും ഒഴിവാക്കും. ഈ ഡീസൽ എഞ്ചിനുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനെക്കുറിച്ച് എച്ച്‌സിഐഎൽ വിതരണക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും രാജസ്ഥാനിലെ തപുകരയിലുള്ള പ്ലാന്റിൽ കമ്പനി ഇവയുടെ ഉത്പാദനം നിർത്തുമെന്നും അറിയുന്നു. 

Follow Us:
Download App:
  • android
  • ios