Asianet News MalayalamAsianet News Malayalam

പരിഷ്​കരിച്ച സി ബി സീരീസുമായി ഹോണ്ട

500 സിബി സീരീസിൽ മൂന്ന് ബൈക്കുകളാണുള്ളത്​. സി.ബി 500എക്​സ്​, സി.ബി 500 എഫ്​, സി.ബി.ആർ 500 ആർ എന്നിവയാണവ എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Honda CB 500 series launch follow up
Author
Mumbai, First Published Sep 7, 2021, 6:53 PM IST

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട പരിഷ്​കരിച്ച സി ബി സീരീസ്​ ആഗോളവിപണിയിൽ അവതരിപ്പിച്ചു.  500 സിബി സീരീസിൽ മൂന്ന് ബൈക്കുകളാണുള്ളത്​. സി.ബി 500എക്​സ്​, സി.ബി 500 എഫ്​, സി.ബി.ആർ 500 ആർ എന്നിവയാണവ എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്കാനിക്കൽ, കോസ്മെറ്റിക് അപ്ഡേറ്റുകൾ വാഹനത്തിന്​ നൽകിയിട്ടുണ്ട്. ഇരട്ട ഡിസ്​കുകൾ, പുതിയ യു.എസ്​.ഡി ഫോർക്​, ഭാരം കുറഞ്ഞ സ്വിങ്​ആം തുടങ്ങിയവയാണ്​ പ്രത്യേകത. 

ഈ മൂന്ന് മോഡലുകളിൽ സിബി 500എക്​സ് മാത്രമാണ് നിലവിൽ ഇന്ത്യയിൽ ലഭ്യമാകുന്നത്​​. ഇവിടെ വിൽക്കുന്ന മോഡൽ അന്താരാഷ്ട്രതലത്തിലേതിന്​ സമാനമാണ്​. അതിനാൽ ഇന്ത്യയിലെ എക്​സിനും ഈ മാറ്റങ്ങൾ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

മൂന്ന് മോഡലുകളും ഇപ്പോൾ പരമ്പരാഗത ഫോർക്കിന് പകരം 41 എംഎം ഷോവ യുഎസ്​ഡി ആണ്​ ഉപയോഗിക്കുന്നത്​. ഈ യൂനിറ്റുകൾ കൂടുതൽ സങ്കീർണവും കാര്യക്ഷമവുമാണ്​. പഴയ ബൈക്കുകളിലെ സിംഗിൾ ഡിസ്​കി​െൻറ സ്ഥാനത്ത് മുൻവശത്ത് ഡ്യുവൽ ഡിസ്​ക്​ ബ്രേക്കുകളും ലഭ്യമാകും. സി.ബി 500 എഫ്​, സി.ബി.ആർ 500 ആർ എന്നിവയിൽ ഹോണ്ട വ്യത്യസ്​തമായ അലോയ് വീൽ ഡിസൈനിലേക്ക് മാറിയിട്ടുണ്ട്​.

എന്നാൽ സി.ബി 500എക്​സിലെ യൂനിറ്റ് മാറ്റമില്ലാതെ തുടരുന്നു. പുതിയ സ്വിങ്​ആം ഭാരം കുറഞ്ഞതും കൂടുതൽ മികച്ചതുമാണ്. ബൈക്കുകളിൽ പുതിയ ഇസിയു ട്യൂണും വ്യത്യസ്​തമായ റേഡിയേറ്ററും ഉണ്ട്.മൂന്ന് ബൈക്കുകളും പുതിയ നിറങ്ങളിലും ലഭ്യമാകുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios