Asianet News MalayalamAsianet News Malayalam

പുതിയ സിബി-എഫ് കൺസെപ്റ്റുമായി ഹോണ്ട

പുതിയ സിബി-എഫ് കൺസെപ്റ്റിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.

Honda CB-F concept
Author
Tokyo, First Published Mar 30, 2020, 2:33 PM IST

പുതിയ സിബി-എഫ് കൺസെപ്റ്റിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. കമ്പനിയുടെ ബൈക്ക് നിരയിൽ 60 വർഷം പൂർത്തീകരിച്ച സിബി ശ്രേണിയിൽപെട്ട ബൈക്കുകൾ ആഘോഷിക്കുന്നതിനായി വികസിപ്പിച്ചെടുത്തതാണ് സിബി-എഫ് കൺസെപ്റ്റ്.

998 സിസി ലിക്വിഡ്-കൂൾഡ്, ഇൻലൈൻ നാല് സിലിണ്ടർ എഞ്ചിനാണ് ഹോണ്ട സിബി-എഫ് കോൺസെപ്റ്റിന്‍റെ ഹൃദയം. അതെ സമയം പവർ കണക്കുകൾ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. വണ്ണം കൂടിയ ഫ്രണ്ട് ഫോർക്കുകളും അലുമിനിയം സിംഗിൾ-സൈഡഡ് സ്വിംഗ്-ആം ഉള്ള മോണോ പിൻ ഷോക്കും ആണ് ഈ കോൺസെപ്റ്റിന് എന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ബ്രെയ്ക്കിങ്ങിനായി മുന്നിൽ ഡിസ്ക് ബ്രേക്കുകളും പുറകിൽ സിംഗിൾ ഡിസ്കും. കൂടാതെ ഇരട്ട ചാനൽ എബിഎസുമായി ഇതോടൊപ്പമുണ്ട്.

കാഴ്ചയിൽ സിബി 900 എഫിൽ നിന്ന് കടമെടുത്ത ഡിസൈൻ ആണ് ഹോണ്ട സിബി-എഫ് കോൺസെപ്റ്റിന്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വലിപ്പമേറിയ ഹാൻഡിൽ ബാർ, നീളമേറിയ ഇന്ധന ടാങ്ക്, സിംഗിൾ-പീസ് സാഡിൽ എന്നിവ ബൈക്കിലെ റെട്രോ സ്റ്റൈലിംഗ് ഭാഷ്യം എടുത്തുകാണിക്കുന്നു. ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലൈറ്റ്, ബ്ലാക്ക് അലോയ് വീലുകൾ, കറുപ്പിൽ പൊതിഞ്ഞ മെക്കാനിക്കൽ ബിറ്റുകൾ, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നീ ഘടകങ്ങളാണ് ഈ ക്ലാസിക് രൂപകൽപ്പനയിൽ ഒരല്പം ആധുനിക ടച് ചേർക്കുന്നത്. റൈഡിന് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്ന ഹോണ്ട സിബി-എഫ് കോൺസെപ്റ്റിലെ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റൽ പാനൽ ശ്രദ്ധ പിടിച്ചുപറ്റും. ഹെഡ്‌ലൈറ്റിന് തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ടേൺ ഇൻഡിക്കേറ്ററുകള്‍ ബൈക്കിനെ വേറിട്ടതാക്കുന്നു.

Follow Us:
Download App:
  • android
  • ios