Asianet News MalayalamAsianet News Malayalam

വിപണിയില്‍ മിന്നിത്തിളങ്ങി ഹോണ്ട സിറ്റി

വിൽപ്പനയിൽ കാര്യമായ നേട്ടമുണ്ടാക്കി ഹോണ്ടയുടെ പ്രീമിയം സെഡാന്‍ സിറ്റി. 

Honda City Sales Up By 49% In September 2020
Author
Mumbai, First Published Oct 6, 2020, 5:08 PM IST

വിൽപ്പനയിൽ കാര്യമായ നേട്ടമുണ്ടാക്കി ഹോണ്ടയുടെ പ്രീമിയം സെഡാന്‍ സിറ്റി. 2020 സെപ്റ്റംബർ മാസത്തിൽ വാഹനത്തിന്റെ വിൽപ്പനയിൽ 49 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ സെപ്റ്റംബറിൽ ഹോണ്ട സിറ്റിയുടെ 1819 യൂണിറ്റുകൾ വിൽക്കാൻ ഹോണ്ടയ്ക്ക് കഴിഞ്ഞപ്പോൾ ഇത്തവണ 2020 സെപ്റ്റംബറിൽ ഇത് 2709 ആയി ഉയർന്നു. അതായത് കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 890 അധിക യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചു. 

ഈ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സി-സെഗ്മെന്റ് സെഡാനെന്ന പദവിയും ഹോണ്ട സിറ്റിക്ക് സ്വന്തമായി. 

2020 ജൂലൈയിലാണ് സിറ്റിയുടെ  അഞ്ചാം തലമുറയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

മൂന്ന് വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും.

നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അഞ്ചാം തലമുറ സിറ്റി എത്തുന്നത്. നാലാം തലമുറയിലെ സിറ്റിയെക്കാളും വലിപ്പത്തിലാണ് പുതുതലമുറ മോഡല്‍ എത്തുന്നത്. സാങ്കേതിക സംവിധാനങ്ങളിലും ഡിസൈനിങ്ങിലും അഞ്ചാം തലമുറ സിറ്റി എറെ മുന്നിലാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. നിരത്തിലുള്ള മോഡലിനെക്കാള്‍ ഉയരവും വീതിയും നീളവും കൂടുതലാണ് പുതിയ ഹോണ്ട സിറ്റിക്ക് . ഇന്റീരിയറിലും കാര്യമായ വ്യത്യാസങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. 

പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് 2020 ഹോണ്ട സിറ്റി തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ, കൂടുതല്‍ സുരക്ഷിതത്വമുള്ള പ്ലാറ്റ്‌ഫോം ആണ് ഇതെന്ന് ഹോണ്ട അവകാശപ്പെടുന്നു. മാത്രമല്ല സെഡാന്റെ നോയിസ്, വൈബ്രേഷന്‍, ഹാര്‍നെസ്സ് ലെവലുകള്‍ ഇതുവരെ വില്പനയിലുണ്ടായിരുന്ന മോഡലുകളെക്കാള്‍ മെച്ചപ്പെട്ടതിരിയ്ക്കും. 4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തന്‍ സിറ്റിയുടെ അളവുകള്‍. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. പക്ഷെ ഉയരം 6 എംഎം കുറച്ചു കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുത്തന്‍ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീല്‍ബേസില്‍ മാറ്റമില്ല.

കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്കിലാണ് പുത്തന്‍ സിറ്റി വില്പനക്കെത്തുന്നത്. ഹോണ്ടയുടെ തന്നെ സിവിക്കിന്റെയും അക്കോര്‍ഡിന്റെയും ഒരു മിശ്രണമാണ് പുത്തന്‍ സിറ്റി. സിറ്റിയുടെ അടിസ്ഥാന ആകാരത്തിന് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലും, പുതിയ സിറ്റിയ്ക്ക് കൂടുതല്‍ പക്വതയുള്ളതും കൂടുതല്‍ എക്‌സിക്യൂട്ടീവും ആയ ഡിസൈന്‍ ആണ്. ഹോണ്ട മോഡലുകളുടെ മുഖമുദ്രയായ വീതിയേറിയ സിംഗിള്‍ സ്ലാറ്റ് ക്രോം ഗ്രില്‍ പുത്തന്‍ സിറ്റിയിലും ഇടം പിടിച്ചിട്ടുണ്ട്. 

ഗ്രില്ലിനു ഇരു വശത്തും വീതികുറഞ്ഞ എല്‍ഇഡി ഹെഡ്!ലാമ്പുകള്‍ ഇടം പിടിച്ചിരിക്കുന്നു. വശങ്ങളിലെ പ്രധാന ആകര്‍ഷണം ഹെഡ്!ലാംപ് മുതല്‍ ടെയില്‍ലാംപ് വരെ നീണ്ടു നില്‍ക്കുന്ന ഷോള്‍ഡര്‍ ലൈന്‍ ആണ്. ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ ഡിസൈനിലുള്ള 16ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങള്‍. കൂടുതല്‍ സ്‌റ്റൈലിഷ് ആണ് എല്‍ഇഡി ടെയില്‍ലൈറ്റ്. പക്ഷെ ടെയില്‍ ലൈറ്റ് ഒഴിച്ച് നിര്‍ത്തിയാല്‍ പിന്‍ ഭാഗത്തിന്റെ ഡിസൈനിനു കാര്യമായ പുതുമ അവകാശപ്പെടാനില്ല.

അഞ്ചാംതലമുറയ്ക്കൊപ്പം സിറ്റിയുടെ നാലാം തലമുറ മോഡലും ഇപ്പോഴും വിപണിയിലുണ്ട്.

Follow Us:
Download App:
  • android
  • ios