ഈ പുതിയ ഹൈബ്രിഡ് മോഡൽ 2022 മെയ് മാസത്തിൽ വിപണിയില്‍ എത്താനും സാധ്യതയുണ്ട്. ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി, വരാനിരിക്കുന്ന സിറ്റി ZX ഹൈബ്രിഡിന്റെ പുതിയ ടീസർ ഹോണ്ട പങ്കിട്ടതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാപ്പനീസ് (Japanese) വാഹന നിർമ്മാതാക്കളായ ഹോണ്ട (Honda) , 2022 ഏപ്രിൽ 14-ന് ഇന്ത്യൻ വിപണിയിൽ പുതിയ സിറ്റി ഇ:എച്ച്ഇവി ഹൈബ്രിഡ് സെഡാൻ (Honda City ZX e:HEV) അനാവരണം ചെയ്യും. ഈ പുതിയ ഹൈബ്രിഡ് മോഡൽ 2022 മെയ് മാസത്തിൽ വിപണിയില്‍ എത്താനും സാധ്യതയുണ്ട്. ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി, വരാനിരിക്കുന്ന സിറ്റി ZX ഹൈബ്രിഡിന്റെ പുതിയ ടീസർ ഹോണ്ട പങ്കിട്ടതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Honda City Hybrid : വരാനിരിക്കുന്ന സിറ്റി ഹൈബ്രിഡ് ബുക്കിംഗ് തുടങ്ങി ഹോണ്ട 

പുതിയ ടീസർ ചിത്രം സിറ്റി ZX e:HEV എന്ന് വിളിക്കപ്പെടുന്ന ടോപ്പ്-സ്പെക്ക് സിറ്റി e:HEV വേരിയന്‍റിനെ കാണിക്കുന്നു. പരമ്പരാഗത ഐസി പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും അടങ്ങുന്ന ഹോണ്ടയുടെ ഐ-എംഎംഡി ഹൈബ്രിഡ് ടെക് ഇതിലുണ്ടാകും. അറ്റ്കിൻസൺ സൈക്കിളിൽ പ്രവർത്തിക്കുന്ന 98 ബിഎച്ച്പി, 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്‍പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഹോണ്ട സിറ്റി ZX e:HEV-യ്ക്ക് കരുത്തേകുന്നത്.

സംയോജിത സ്റ്റാർട്ടർ ജനറേറ്റർ സജ്ജീകരണമുള്ള ഒരു ഇലക്ട്രിക് മോട്ടോറുമായി പവർട്രെയിൻ ജോടിയാക്കിയിരിക്കുന്നു. ഇതിന് 109 ബിഎച്ച്‌പിയും 253 എൻഎം ടോർക്കും നൽകുന്ന സെക്കൻഡറി ഇലക്ട്രിക് മോട്ടോറും ഉണ്ടാകും. ഒറ്റ, നിശ്ചിത-ഗിയർ അനുപാതം വഴി മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറ്റം ചെയ്യപ്പെടുന്നു.

പുതിയ സിറ്റി ഹൈബ്രിഡിന് മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഉണ്ടായിരിക്കും. പൂര്‍ണമായ ഇലക്ട്രിക് മോഡ്, പെട്രോൾ-മാത്രമുള്ള മോഡ്, ഹൈബ്രിഡ് മോഡ് (ഇലക്‌ട്രിക്, പെട്രോൾ എഞ്ചിന്റെ സംയോജനം). ഹൈബ്രിഡ് മോഡിൽ, സെഡാൻ ഏറ്റവും ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യും. ഇലക്ട്രിക് ജനറേറ്ററും മോട്ടോറും ഒരുമിച്ച് യോജിപ്പിച്ച് എഞ്ചിന്റെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിൻ ജനറേറ്ററിനെ തിരിക്കുന്നു, കൂടാതെ ഇലക്ട്രിക് മോട്ടോറിനും ശക്തി നൽകുന്നു, ഇത് ചക്രങ്ങളെ കറക്കി ബൂട്ടിലെ ലിഥിയം അയൺ ബാറ്ററിയിലേക്ക് വൈദ്യുതി അയയ്ക്കുന്നു.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

പുതിയ മോഡൽ 27kmpl ഇന്ധനക്ഷമത നൽകുമെന്ന് പ്രതീക്ഷിക്കുന്നു. തായ്‌ലൻഡിലെയും മലേഷ്യയിലെയും സിറ്റി ഹൈബ്രിഡ് യഥാക്രമം 27.8kmpl ഉം 27.7kmpl ഉം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. സിറ്റി ഹൈബ്രിഡിന് സാധാരണ മോഡലിനേക്കാൾ 110 കിലോഗ്രാം ഭാരമുണ്ട്. ബൂട്ട് സ്പേസ് 90-ലിറ്റർ കുറഞ്ഞ് 410-ലിറ്ററായി. സെഡാനിൽ എല്ലാ ഡിസ്‌ക് ബ്രേക്കുകളും കൂടാതെ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കുമുണ്ട്. ഇലക്ട്രിക് കാറുകളിൽ സാധാരണമായ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതിന് ലഭിക്കുന്നു.

നിരവധി സജീവ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഹോണ്ട സെൻസിംഗ് സാങ്കേതികവിദ്യയും പുതിയ ഹോണ്ട സിറ്റി ഹൈബ്രിഡ് സജ്ജീകരിക്കും. എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ഫ്രണ്ട് കൊളിഷൻ വാണിംഗ് സിസ്റ്റം എന്നിവ സെഡാനിൽ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ കാറുകളുടെ വില കൂട്ടി ഹോണ്ട കാര്‍സ് ഇന്ത്യ

ഈ മാസം കാറുകളുടെ വില വർധിപ്പിക്കുന്ന നിരവധി കാർ നിർമ്മാതാക്കളുമായി ചേർന്ന് ജാപ്പനീസ് (Japanese) വാഹന നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യയും (Honda Cars India). അമേസ്, ന്യൂ സിറ്റി, ജാസ്, ഡബ്ല്യുആർ-വി എന്നിവയുടെ വില കമ്പനി കൂട്ടിയതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

ഹോണ്ട ജാസ് ഹാച്ച്ബാക്കിൽ തുടങ്ങി , മാനുവൽ, സിവിടി ഗിയർബോക്സുകളോട് കൂടിയ 1.2 ലിറ്റർ പെട്രോൾ പവർട്രെയിനിൽ ലഭ്യമാണ്. V, VX, ZX ട്രിമ്മുകളിൽ ഇത് ലഭിക്കും. V CVT, ZX CVT എന്നിവയ്ക്ക് 13,000 രൂപ വില ലഭിക്കുമ്പോൾ, മറ്റ് ട്രിമുകൾക്ക് 6,100 രൂപ വരെ വില കൂടും. 

ഹോണ്ട WR-V ക്രോസ്ഓവർ പെട്രോൾ, ഡീസൽ പവർട്രെയിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നു. വിഎക്‌സ് എംടി പെട്രോളിന് വില പരിഷ്‌കരണമില്ല, വിഎക്‌സ് എംടി ഡീസലിന് 21,600 രൂപയുടെ ഏറ്റവും ഉയർന്ന വിലവർദ്ധനയാണ് ലഭിക്കുന്നത്. എസ്‌വി എംടി പെട്രോളിന്റെ വില 5,500 രൂപയും തത്തുല്യമായ ഡീസൽ പതിപ്പിന് 19,000 രൂപയും വർധിച്ചു. ഹോണ്ട അമേസിന്റെ എല്ലാ വകഭേദങ്ങൾക്കും 5,300 രൂപയുടെ ഏകീകൃത വില പരിഷ്‌കരണം ലഭിക്കും. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പുതിയ ഹോണ്ട സിറ്റി ലഭിക്കും. V CVT ട്രിം 5,000 രൂപ പ്രീമിയം ആകർഷിക്കുമ്പോൾ, ശേഷിക്കുന്ന വേരിയന്റുകൾക്ക് 5,800 രൂപ വില കൂടും. നാലാം തലമുറ ഹോണ്ട സിറ്റിയുടെ വില അതേപടി തുടരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇതാ പുതിയ തലമുറയിലേക്ക് പ്രവേശിക്കുന്ന മൂന്ന് ജനപ്രിയ മാരുതി സുസുക്കി കാറുകൾ