Asianet News MalayalamAsianet News Malayalam

ആ കിടിലന്‍ ബൈക്ക് ഹോണ്ട ഇന്ത്യയില്‍ വിറ്റ് തുടങ്ങി

നവീനവും ഒതുങ്ങിയതും ശക്തവുമായ 1084 സിസി ഇരട്ട എഞ്ചിനുമായാണ് പുതിയ 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ട് എത്തുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Honda commences deliveries of 2021 Africa Twin Adventure Sports in India
Author
Mumbai, First Published Feb 10, 2021, 10:35 AM IST

കൊച്ചി: സാഹസിക പ്രേമികളെ പുതുപാതകളിലേക്കു നയിക്കുന്ന ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍റ് സ്‌ക്കൂട്ടറിന്റെ 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ടിന്റെ ഇന്ത്യയിലെ വിതരണം അന്ധേരിയിലെ ഹോണ്ട എക്സ്‌ക്ലൂസീവ് പ്രീമിയം ബൈക്ക് ഡീലര്‍ഷിപ്പില്‍ നിന്ന് ആരംഭിച്ചു. നവീനവും ഒതുങ്ങിയതും ശക്തവുമായ 1084 സിസി ഇരട്ട എഞ്ചിനുമായാണ് പുതിയ 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്ട് എത്തുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അലൂമിനിയം സബ് ഫ്രെയിമില്‍ നിര്‍മിച്ച്  ലിത്തിയം അയോണ്‍ ബാറ്ററിയുമായി എത്തുന്ന ഇത് ഒട്ടനവധി പുതിയ സൗകര്യങ്ങളുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായുള്ള ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീന്‍, ക്രമീകരിക്കാവുന്ന സീറ്റ് ഹീറ്റഡ് ഗ്രിപ് ട്യൂബ് ലെസ് ടയര്‍, ഇരട്ട ലെഡ് ഹെഡ് ലൈറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, 24.5 ലിറ്റര്‍ ഇന്ധന ടാങ്ക് എന്നിവയും മറ്റു സവിശേഷതകളാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 15,96,500 രൂപയാണ് ഇന്ത്യ ഒട്ടാകെ എക്സ് ഷോറൂം വില. ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ വേരിയന്റിന് 17,50,500 രൂപയാണ് എക്സ് ഷോറൂം വില. ആഗോള തലത്തില്‍ സാഹസിക പ്രേമികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ആഫ്രിക്ക ട്വിന്‍ എന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യാദ്വേന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ട ടൂ വീലേഴ്‍സിന് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios