Asianet News MalayalamAsianet News Malayalam

വില 39 ലക്ഷം, പുത്തൻ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂർ ഇന്ത്യയില്‍

പുതിയ ഹോണ്ട ഗോൾഡ് വിംഗ് ടൂർ ജപ്പാനിൽ നിന്നും സിബിയു വഴി ഇന്ത്യയിലേക്ക് എത്തും. പ്രീമിയം ബിഗ്‌വിംഗ് ടോപ്പ് ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും വിൽക്കുക. ഗുരുഗ്രാം,  കൊൽക്കത്ത, മുംബൈ, ബെംഗളൂരു, ഇൻഡോർ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ ഉപഭോക്താക്കൾക്ക് ഈ മുൻനിര ലക്ഷ്വറി ടൂറിംഗ് മെഷീൻ ബുക്ക് ചെയ്യാം.

Honda Gold Wing Tour launch in India prn
Author
First Published Sep 30, 2023, 10:39 AM IST

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ അതിന്റെ മുൻനിര മോട്ടോർസൈക്കിളായ ഗോൾഡ് വിംഗ് ടൂറിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഒരൊറ്റ ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക് നിറത്തിൽ ലഭ്യമാകുന്ന പുതിയ ഹോണ്ട ഗോൾഡ് വിംഗ് ടൂറിന് 39,20,000 രൂപയാണ് എക്‌സ് ഷോറൂം വില.

പുതിയ ഹോണ്ട ഗോൾഡ് വിംഗ് ടൂർ ജപ്പാനിൽ നിന്നും സിബിയു വഴി ഇന്ത്യയിലേക്ക് എത്തും. പ്രീമിയം ബിഗ്‌വിംഗ് ടോപ്പ് ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും വിൽക്കുക. ഗുരുഗ്രാം,  കൊൽക്കത്ത, മുംബൈ, ബെംഗളൂരു, ഇൻഡോർ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ ഉപഭോക്താക്കൾക്ക് ഈ മുൻനിര ലക്ഷ്വറി ടൂർ ബുക്ക് ചെയ്യാം.

പുതിയ ഗോൾഡ് വിംഗ് ടൂർ പൂർണ്ണമായ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ഫുൾ കളർ ടിഎഫ്‍ടി ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകളോടെയാണ് വരുന്നത്. വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീൻ, രണ്ട് യുഎസ്ബി ടൈപ്പ്-സി സോക്കറ്റുകളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിആർഎസ്), എയർബാഗ് തുടങ്ങി നിരവധി ഫീച്ചറുകൾ ഈ പുതിയ ബൈക്കില്‍ ഉണ്ട്. 

124.7 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1833 സിസി, ലിക്വിഡ് കൂൾഡ്, 4 സ്ട്രോക്ക്, 24 വാൽവ്, ഫ്ലാറ്റ് സിക്സ് സിലിണ്ടർ എൻജിനാണ് പുതിയ ഗോൾഡ് വിംഗ് ടൂറിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി (ഡിസിടി) എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. സൗകര്യപ്രദമായ കുറഞ്ഞ വേഗതയ്‍ക്കായി സൗകര്യപ്രദമായ ക്രീപ്പ് ഫോർവേഡ്, ബാക്ക് ഫംഗ്ഷനും ഈ ബൈക്കില്‍ ഹോണ്ട നല്‍കിയിരിക്കുന്നു. ടൂർ, സ്‌പോർട്‌സ്, ഇക്കോണമി, റെയിൻ എന്നീ നാല് റൈഡിംഗ് മോഡുകൾക്കൊപ്പം ത്രോട്ടിൽ-ബൈ-വയർ സംവിധാനത്തോടെയാണ് പുതിയ ഗോൾഡ് വിംഗ് ടൂർ വരുന്നത്.

ഫോര്‍ച്യൂണറിന് 'ചെക്ക്' വയ്ക്കാൻ ചെക്ക് റിപ്പബ്ലിക്കിലെ വണ്ടിക്കമ്പനി!

ഇന്ത്യയിൽ പുതിയ ഗോൾഡ് വിംഗ് ടൂർ അവതരിപ്പിക്കുന്നതിൽ തങ്ങൾ സന്തുഷ്‍ടരാണെന്നും വർഷങ്ങളായി, ഹോണ്ട ഗോൾഡ് വിംഗ് അതിന്റെ ഹൈടെക് ഫീച്ചറുകളും അതീവസുഖകരമായ റൈഡിംഗ് അനുഭവവും ഉപയോഗിച്ച് ഇരുചക്രങ്ങളിൽ ആഡംബര ടൂറിങ് എന്ന ആശയം പുനർനിർവചിച്ചുവെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പുതിയ ഗോൾഡ് വിംഗ് ടൂർ യാത്രാപ്രേമികളെ ആവേശഭരിതരാക്കുമെന്നും അവരുടെ ടൂറിംഗ് അനുഭവത്തിന്റെ നിലവാരം ഉയർത്തുമെന്നും എച്ച്എംഎസ്ഐക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

youtubevideo

Follow Us:
Download App:
  • android
  • ios