Asianet News MalayalamAsianet News Malayalam

ഹോണ്ട കാറുകളുടെ വില കൂടും

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിലെ മോഡലുകളുടെ വില വർധിപ്പിച്ചതായി റിപ്പോര്‍ട്ട് 

Honda hikes car prices
Author
Mumbai, First Published Apr 19, 2021, 3:45 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യൻ വിപണിയിലെ മോഡലുകളുടെ വില വർധിപ്പിച്ചതായി റിപ്പോര്‍ട്ട് . സിറ്റി, WR-V, ജാസ്, അമേസ് എന്നിവയുടെ വിലയിലാണ് കമ്പനി കൂട്ടിയിരിക്കുന്നതെന്ന് ഓട്ടോ എക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് കാറുകളുകളുടേയും വേരിയന്റുകളിലുടനീളം 7,000 മുതൽ 12,000 രൂപ വരെയാണ് കൂടിയിരിക്കുന്നത്.

ഹോണ്ട ഇന്ത്യയുടെ മുൻനിര മോഡലായ ഏറ്റവും പുതിയ അഞ്ചാം തലമുറ സിറ്റിയിടെ വില ഇപ്പോൾ 10.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ആറ് പെട്രോൾ വേരിയന്റുകളിലും മൂന്ന് ഡീസൽ വേരിയന്റുകളിലുമാണ് പ്രീമിയം സെഡാൻ വാഗ്‌ദാനം ചെയ്യുന്നത്.

ഹോണ്ട സിറ്റിയുടെ മോഡൽ നിരയിലാകെ 10,000 രൂപയുടെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ പെട്രോൾ V മാനുവൽ വേരിയന്റിന് വില പരിഷ്ക്കരണം ഉണ്ടായിട്ടില്ല. ഇത് 10.99 ലക്ഷം രൂപയ്ക്കാണ് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നത്.

ഹോണ്ട WR-V ക്രോസ്ഓവറിനാണ് ഏറ്റവും കുറഞ്ഞ വിലവർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. മോഡലിന്റെ അടിസ്ഥാന SV മാനുവൽ വകേദത്തിന് മാത്രമാണ് വില ഉയർത്തിയിരിക്കുന്നത്. മറ്റ് രണ്ട് പെട്രോൾ, മൂന്ന് ഡീസൽ വേരിയന്റുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios