Asianet News MalayalamAsianet News Malayalam

ഈ രാജ്യത്ത് നിന്നും ജാസിനെ പിന്‍വലിച്ച് ഹോണ്ട

പ്രീമിയം ഹാച്ച്ബാക്കിന്റെ ഉത്പാദനം രാജ്യത്ത് ഉടനടി അവസാനിക്കുകയും മേലാകയിലെ പെഗോയിലെ കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക പ്ലാന്റില്‍ നിന്ന് അവസാന യൂണിറ്റ് കമ്പനി പുറത്തിറക്കുകയും ചെയ്‍തു

Honda Jazz Discontinued In Malaysia
Author
Malaysia, First Published Oct 19, 2021, 11:27 PM IST

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ (Honda) പ്രീമിയം ഹാച്ച്ബാക്കായ ജാസിനെ (Honda Jazz) മലേഷ്യന്‍ (Malesia) വിപണിയില്‍ നിന്ന് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.  മൂന്ന് തലമുറകള്‍ക്കും ശേഷം 100,000 യൂണിറ്റുകള്‍ വിറ്റഴിച്ചതിനുശേഷമാണ് ഹോണ്ട, മലേഷ്യന്‍ വിപണിയില്‍ നിന്നും ജാസിനെ പിന്‍വലിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രീമിയം ഹാച്ച്ബാക്കിന്റെ ഉത്പാദനം രാജ്യത്ത് ഉടനടി അവസാനിക്കുകയും മേലാകയിലെ പെഗോയിലെ കാര്‍ നിര്‍മ്മാതാവിന്റെ പ്രാദേശിക പ്ലാന്റില്‍ നിന്ന് അവസാന യൂണിറ്റ് കമ്പനി പുറത്തിറക്കുകയും ചെയ്‍തു. അവസാന മോഡലിന്റെ ചിത്രങ്ങള്‍ ഫാക്ടറിയിലെ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്‍തു.

ലൂണാര്‍ സില്‍വര്‍ നിറമുള്ള ജാസിന് ചുറ്റും ജീവനക്കാര്‍ ഒത്തുകൂടി നില്‍ക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ബി-സെഗ്മെന്റ് ഹാച്ച് നിര്‍ത്തലാക്കുമെന്ന അഭ്യൂഹങ്ങള്‍ മലേഷ്യന്‍ വിപണിയില്‍ വളരെക്കാലമായി തന്നെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്.

സിംഗപ്പൂര്‍ ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യന്‍ വിപണികളിലും ജാസിന് പകരമായി ഒരു സ്‌പോട്ടിയും കൂടുതല്‍ താങ്ങാവുന്ന ന്യൂ-ജെന്‍ സിറ്റി ഹാച്ച്ബാക്കും നല്‍കാന്‍ ഹോണ്ട പദ്ധതിയിടുന്നുവെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഈ കാര്‍ അന്താരാഷ്ട്രതലത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ജപ്പാനില്‍ അരങ്ങേറ്റം കുറിച്ച ന്യൂ-ജെന്‍ ജാസ് ഒരുപക്ഷേ ദക്ഷിണേഷ്യന്‍ വിപണികളില്‍ നല്‍കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 18 വര്‍ഷം മുമ്പ് 2003 -ല്‍ മലേഷ്യയില്‍ ജാസ് അരങ്ങേറ്റം കുറിച്ചു. ആദ്യത്തെ ഒമ്പത് വര്‍ഷം ഇത് പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത CKD യൂണിറ്റ് വാഹനമായി ലഭ്യമായി.

2012 -ല്‍ മലേഷ്യയില്‍ കമ്പനി ജാസ് രണ്ടാം തലമുറ മോഡല്‍ പുറത്തിറക്കി, ഇത് ഹൈബ്രിഡ് പവര്‍ട്രെയിന്‍ നല്‍കുന്ന ആദ്യത്തെ CKD മോഡലായി മാറുകയും ചെയ്തു. പുതുതലമുറ ജാസ് 2020 ല്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയെപ്പോലെ മലേഷ്യയ്ക്കും പുതുതലമുറ ജാസ് ലഭിച്ചില്ലെന്ന് വേണം പറയാന്‍.

2020 ല്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ ചെറുമാറ്റങ്ങളോടെ ജാസിനെ ഹോണ്ട അവതരിപ്പിക്കുന്നത്. പഴയ പതിപ്പില്‍ നിന്നും മെച്ചപ്പെട്ട സ്‌റ്റൈലിംഗും സെഗ്മെന്റ് എക്സ്‌ക്ലൂസീവ് വണ്‍ ടച്ച് ഇലക്ട്രിക് സണ്‍റൂഫും, കൂടെ ഒരു പുതിയ ടോപ്പ് എന്‍ഡ് ZX വേരിയന്റും ഉള്‍പ്പെടുത്തിയാണ് വാഹനം വീണ്ടും വിപണിയില്‍ എത്തിയത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനും ചുരുക്കം ചില സ്റ്റൈലിംഗ് പരിഷ്കാരങ്ങളോടെയുമാണ് പുത്തൻ ഹോണ്ട ജാസ് എത്തുന്നത്. ഡീസൽ എഞ്ചിനോട് വിട പറഞ്ഞാണ് പുത്തൻ ഹോണ്ട ജാസ് എത്തുന്നത്. 

Follow Us:
Download App:
  • android
  • ios