Asianet News MalayalamAsianet News Malayalam

വീണ്ടും ജാസിന്‍റെ ടീസറുമായി ഹോണ്ട

2020 മോഡല്‍ ജാസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ ടീസര്‍ ചിത്രം  പുറത്തുവിട്ട് ഹോണ്ട കാര്‍സ് ഇന്ത്യ.

Honda Jazz New Teaser
Author
Mumbai, First Published Apr 18, 2020, 2:41 PM IST

2020 മോഡല്‍ ജാസ് പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ ടീസര്‍ ചിത്രം  പുറത്തുവിട്ട് ഹോണ്ട കാര്‍സ് ഇന്ത്യ. ബിഎസ് 6 പാലിക്കുന്ന പുതിയ ഹോണ്ട ജാസ് അധികം വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ബിഎസ് 6 എന്‍ജിന്‍ കൂടാതെ ഫീച്ചറുകള്‍, സ്‌റ്റൈലിംഗ് എന്നിവയില്‍ ചില മാറ്റങ്ങളോടെയാണ് 2020 ഹോണ്ട ജാസ് വിപണിയിലെത്തുന്നത്.

പുതിയ പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാംപുകളാണ് പുതിയ ജാസ് പ്രീമിയം ഹാച്ച്ബാക്കിലെ ഏറ്റവും വലിയ മാറ്റം. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ കൂടെ നല്‍കിയിരിക്കുന്നു. പരിഷ്‌കരിച്ച ഗ്രില്‍, എല്‍ഇഡി ഫോഗ് ലാംപുകള്‍ എന്നിവ വെളിപ്പെടുത്തുന്നതാണ് പുതിയ ടീസര്‍.

മെഷ് ഗ്രില്ലിന്റെ മധ്യത്തിലാണ് ഹോണ്ട ലോഗോ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ബ്ലാക്ക് സ്ലാറ്റ് കാണാനാകും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തൊട്ടുതാഴെയുള്ള ക്രോം സ്ട്രിപ്പ്. വ്യക്തത കുറഞ്ഞ രീതിയില്‍ അലോയ് വീലുകളും ടീസര്‍ ചിത്രത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ മാറ്റമില്ല. കൂടുതല്‍ അഗ്രസീവായി തോന്നുന്നവിധം മുന്നിലെ ബംപര്‍ പുതിയതാണ്. നടുവിലെ എയര്‍ഡാമിന് വലുപ്പം വര്‍ധിച്ചു.

എന്‍ജിന്‍ വിശദാംശങ്ങള്‍ അറിയുന്നതിന് കാത്തിരിക്കണം. എന്നാല്‍ 2020 അമേസ് സബ്‌കോംപാക്റ്റ് സെഡാന്റെ അതേ പവര്‍ട്രെയ്‌നുകള്‍ പങ്കുവെയ്ക്കുമെന്ന് പ്രതീക്ഷിക്കാം. അതായത്, 1.2 ലിറ്റര്‍ ഐ വിടെക് പെട്രോള്‍, 1.5 ലിറ്റര്‍ ഐ ഡിടെക് ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ആയിരിക്കും ട്രാന്‍സ്മിഷന്‍ ജോലി നിര്‍വഹിക്കുന്നത്. പെട്രോള്‍ വേരിയന്റുകള്‍ക്ക് ഓപ്ഷണലായി സിവിടി നല്‍കിയേക്കും.

Follow Us:
Download App:
  • android
  • ios