Asianet News MalayalamAsianet News Malayalam

പുതിയ സിബി200എക്‌സ് നിരത്തിലെത്തിച്ച് ഹോണ്ട

ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഏറ്റവും പുതിയ സിബി200എക്‌സ് മോട്ടോര്‍സൈക്കിളില്‍ പേറ്റന്റ് ലഭിച്ച മൂന്നു കണ്ടുപിടുത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഹോണ്ടയുടെ നവീകരണത്തിന്റെ തെളിവാണിതെന്നും കമ്പനി പറയുന്നു.

Honda Launches the all new CB200X
Author
Kochi, First Published Aug 20, 2021, 4:07 PM IST

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ സിബി200എക്‌സ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചു.  വളര്‍ന്നുകൊണ്ടിരിക്കുന്ന 180-200സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്‍ടിച്ചുകൊണ്ടാണ് വാഹനത്തിന്‍റെ അവതരണം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

1,44,500 രൂപയാണ് സിബി200എക്‌സ് മോട്ടോര്‍സൈക്കിളിന്റെ ഗുരുഗ്രാം എക്‌സ്-ഷോറൂം വില. മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്‍റിയും മൂന്നുവര്‍ഷത്തെ ഓപ്ഷണല്‍ അധിക വാറന്റിയും ഉള്‍പ്പെടെ ആറു വര്‍ഷത്തെ വാറന്‍റിയും കമ്പനി വാഗ്‍ദാനം ചെയ്യുന്നു.  മാറ്റെ സെലീന്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ നൈറ്റ്സ്റ്റാര്‍ക്ക്,  സ്‌പോര്‍ട്‌സ് റെഡ് എീ നിറങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് രാജ്യത്തെമ്പാടുമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഷോറൂമുകളില്‍ വാഹനം ലഭ്യമാകും.

ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഏറ്റവും പുതിയ സിബി200എക്‌സ് മോട്ടോര്‍സൈക്കിളില്‍ പേറ്റന്റ് ലഭിച്ച മൂന്നു കണ്ടുപിടുത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഹോണ്ടയുടെ നവീകരണത്തിന്റെ തെളിവാണിതെന്നും കമ്പനി പറയുന്നു.

സവിശേഷമായ രൂപകല്‍പ്പനയും മികച്ച സാങ്കേതികവിദ്യയും ഉപയോഗിച്ച് നിര്‍മിച്ചിച്ചിട്ടുള്ള സിബി200എക്‌സ് മോട്ടോര്‍ സൈക്കിള്‍ മികച്ച പ്രകടനവും മികച്ച റൈഡിംഗ് ഫീച്ചേഴ്‌സ് ലഭ്യമാക്കുന്നു. ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള 184സിസി പിജിഎം-എഫ്1 എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

ഇതോടൊപ്പം വലുതും സൗകര്യപ്രദവും സുഖകരമായ സ്‌പോര്‍ടി സീറ്റ്, പ്രാപ്യമായ സീറ്റ് ഉയരം, യാത്രയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന വിധത്തിലുള്ള ഭാരം കുറഞ്ഞ അലോയി വീലുകള്‍, ഗോള്‍ഡന്‍ അപ്‌സൈഡ് സൈഡ് ഫ്രണ്ട് ഫോര്‍ക്‌സ്, ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ട്മീറ്റര്‍, എല്‍ഇഡി ലൈറ്റ് സെറ്റപ്പ്, യാത്ര സുഖകരവും സുരക്ഷിതവുമാക്കു ട്രെഡ് പാറ്റേ ടയറുകള്‍ (മുമ്പില്‍ 110 മില്ലി മീറ്ററും പുറകില്‍ 140 മില്ലി മീറ്ററും), എന്‍ജിന്‍ സ്റ്റോപ് സ്വിച്ച് തുടങ്ങിയവ സവിശേഷതകളാണ്.

''ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളുടെ ജീവിതശൈലി മനസില്‍വച്ചുകൊണ്ടാണ് സിബി200എക്‌സ് മോട്ടോര്‍സൈക്കിളിനു രൂപം നല്‍കിയിട്ടുള്ളത്. അവരുടെ ദൈനംദിന നഗര യാത്രകള്‍ക്കും ഹ്രസ്വ യാത്രകള്‍ക്കും യോജിച്ചതാണ് ഈ മോട്ടോര്‍സൈക്കിള്‍.." ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അതുഷി ഒഗത പറഞ്ഞു.

''ഹോണ്ടയുടെ ഐതിഹാസികമായ സാഹസിക ബൈക്കുകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് രൂപകല്‍പ്പന ചെയ്‍തിട്ടുള്ള പുതുതലമുറ ബൈക്കാണ് സിബി200എക്‌സ്. നഗരയാത്രയ്ക്കും ഹ്രസ്വ യാത്രകള്‍ക്കും റൈഡര്‍മാര്‍ക്കും സുഖം നല്‍കുന്ന പൊതു രൂപകല്‍പ്പനയാണ് ഇതിന്റേത്.. ' ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യദീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios