Asianet News MalayalamAsianet News Malayalam

മറഞ്ഞിരിക്കുന്ന ആ രഹസ്യം ഇലക്ട്രിക്ക് ആക്ടിവയോ? ഹോണ്ടയുടെ സസ്‍പെൻസ് ഉടൻ പൊളിയും!

കമ്പനി അതിന്റെ ചില ഇലക്ട്രിക് മോഡലുകൾ 2024 ജനുവരി 9-ന് അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2030 ഓടെ 30 പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 

Honda plans to unveil Electric Activa on January 9
Author
First Published Dec 8, 2023, 3:54 PM IST

ഹോണ്ടയുടെ ജനപ്രിയ സ്‍കൂട്ടറിന്റെ ഇലക്ട്രിക് മോഡലിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഇത് സംബന്ധിച്ച സസ്പെൻസ് കമ്പനി ഉടൻ അവസാനിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യഥാർത്ഥത്തിൽ, വരാനിരിക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ (സിഇഎസ്) 2024 ൽ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു പരമ്പര അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. കമ്പനി അതിന്റെ ചില ഇലക്ട്രിക് മോഡലുകൾ 2024 ജനുവരി 9-ന് അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2030 ഓടെ 30 പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 

ഹോണ്ടയെ സംബന്ധിച്ചിടത്തോളം, കമ്പനി വർഷങ്ങളായി പ്രവർത്തിക്കുന്ന ഒരു മോഡലാണ് ഇലക്ട്രിക് ആക്ടിവ. 2024ൽ ഇതിന് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, ഈ ഇലക്ട്രിക് സ്‍കൂട്ടറുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും വിപണിയിൽ ലഭ്യമല്ല. ആക്ടിവയുടെ ചില ഡിസൈൻ ഘടകങ്ങൾ ഇതിൽ ഉൾപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നത്. ആക്ടിവയെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളും അതിന്റെ ഇലക്ട്രിക് മോഡലിനായി കാത്തിരിക്കുകയാണ്. ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് ടൂവീലർ സെഗ്‌മെന്റിൽ ഒന്നാം സ്ഥാനത്തെത്തിയ ഒലയുമായി ആക്ടിവ ഇലക്ട്രിക് നേരിട്ട് മത്സരിക്കും.

വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം

ജപ്പാൻ മൊബിലിറ്റി ഷോയിൽ ഹോണ്ട തങ്ങളുടെ ഇലക്ട്രിക് സ്‍കൂട്ടർ പ്രദർശിപ്പിച്ചിരുന്നു. എസ്‍സിഇ കൺസെപ്റ്റ് എന്നാണ്   ഇതിന് പേരിട്ടിരിക്കുന്നത്. ഈ ഇലക്ട്രിക് സ്കൂട്ടർ വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. ഇതിന്റെ ചക്രങ്ങൾ മുതൽ സീറ്റുകളും എൽഇഡി ലൈറ്റുകളും വരെ എല്ലാ ഭാഗങ്ങളും ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുന്നു. സമാനമായ മോഡൽ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരുമെന്ന് നിലവിൽ സ്ഥിരീകരണമില്ല. ആക്ടിവയുടെ ഇലക്‌ട്രിക് പതിപ്പായാണ് ഇതിനെ കണക്കാക്കുന്നത്.

ഹോണ്ട എസ്‌സി ഇ: ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകൽപ്പനയിൽ നിന്ന് നഗരത്തിലെ ദൈനംദിന യാത്രയ്‌ക്കനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് വ്യക്തമാണ്. ഇതിലെ ഡിസൈൻ വളരെ ലളിതവും എന്നാൽ സ്റ്റൈലിഷും ആണ്. ഇതിൽ, മുൻവശത്ത് എൽഇഡി DRL-കൾക്കിടയിൽ എൽഇഡി ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നു. ഇവയെല്ലാം സ്കൂട്ടറിന്റെ ഏപ്രോൺ വിഭാഗത്തിൽ ദൃശ്യമാണ്. ഈ ലൈറ്റിനുള്ളിൽ ഹോണ്ട ബ്രാൻഡിംഗ് ദൃശ്യമാണ്. ഹാൻഡിലിനു മുന്നിൽ എൽഇഡി ലൈറ്റും നൽകിയിട്ടുണ്ട്.

ഏകദേശം ഏഴ് ഇഞ്ച് സ്ക്രീനും ഇതിനുണ്ട്. ഇത് എഇഡി ആണോ അതോ ടിഎഫ്‍ടി ആണോ എന്ന് വ്യക്തമല്ല. ഈ സ്‌ക്രീൻ ഒരു ടാബ്‌ലെറ്റ് പോലെ ഉയർത്തിയിരിക്കുന്നു. ഇലക്ട്രിക് സ്‍കൂട്ടറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇതിൽ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‌ക്രീൻ ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ, റേഞ്ച്, മോഡ്, സമയം, തീയതി, കാലാവസ്ഥ, ബാറ്ററി റേഞ്ച്, ബാറ്ററി ചാർജിംഗ് തുടങ്ങി നിരവധി വിവരങ്ങൾ കാണിക്കും. ഇതൊരു ടച്ച് പാനൽ ആകാനും സാധ്യതയുണ്ട്. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios