Asianet News MalayalamAsianet News Malayalam

തകരാർ സംശയിക്കുന്ന 2.50 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് ഈ കമ്പനി

2015 നും 2020 നും ഇടയിൽ നിർമ്മിച്ച നിരവധി കാർ മോഡലുകളുടെ ഏകദേശം 2.50 ലക്ഷം യൂണിറ്റുകളുടെ ഒരു തിരിച്ചുവിളിക്കൽ ഓർഡർ കമ്പനി പുറപ്പെടുവിച്ചു. ഏറ്റവും മോശം സാഹചര്യത്തിൽ, എഞ്ചിന് ഗുരുതരമായ കേടുപാടുകൾ വരുത്താൻ സാധ്യതയുള്ള തകരാർ കമ്പനി പരിശോധിക്കും എന്നാണ് റിപ്പോർട്ടുകള്‍. 

Honda recalls nearly 250000 cars in USA
Author
First Published Nov 20, 2023, 3:57 PM IST

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ട അമേരിക്കൻ വിപണിയില്‍ വിറ്റ വാഹനങ്ങള്‍ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചുവിളിച്ചു. 2015 നും 2020 നും ഇടയിൽ നിർമ്മിച്ച നിരവധി കാർ മോഡലുകളുടെ ഏകദേശം 2.50 ലക്ഷം യൂണിറ്റുകളുടെ ഒരു തിരിച്ചുവിളിക്കൽ ഓർഡർ കമ്പനി പുറപ്പെടുവിച്ചു. ഏറ്റവും മോശം സാഹചര്യത്തിൽ, എഞ്ചിന് ഗുരുതരമായ കേടുപാടുകൾ വരുത്താൻ സാധ്യതയുള്ള തകരാർ കമ്പനി പരിശോധിക്കും എന്നാണ് റിപ്പോർട്ടുകള്‍. 

യുഎസിൽ ഹോണ്ട തിരിച്ചുവിളിച്ചു, 2015-നും 2020-നും ഇടയിൽ നിർമ്മിച്ച പൈലറ്റ്, റിഡ്‍ജ്‍ലൈൻ, ഒഡീസി തുടങ്ങിയ മോഡലുകളെ ഇത് ബാധിച്ചേക്കാം. എഞ്ചിന്റെ ക്രാങ്ക്ഷാഫ്റ്റിനും പിസ്റ്റണിനുമിടയിലുള്ള കണക്ടിംഗ് റോഡ് ദ്രവിക്കുന്ന തരത്തിൽ നിർമ്മാണ തകരാർ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് കമ്പനി അറിയിച്ചു.

പണി കിട്ടുമോ? റോബിൻ അടി ഓർമ്മിപ്പിക്കുന്നത് ചില ദുരനുഭവങ്ങളും, നെഞ്ചിടിച്ച് യാത്രികരും ഈ ബസുടമകളും!

തിരിച്ചുവിളിച്ച വാഹനങ്ങളിൽ ഒരു ശതമാനത്തിൽ താഴെയുള്ള വാഹനങ്ങൾക്ക് തകരാറുണ്ടാകുമെന്ന് ഹോണ്ട സംശയിക്കുന്നുണ്ട്. ഉൽപ്പാദന സമയത്ത് ഉപകരണങ്ങളുടെ തെറ്റായ ക്രമീകരണം മൂലമുണ്ടാകുന്ന അത്തരം ഒരു തകരാർ ഉണ്ടാകാനിടയുള്ള ആഘാതം കണക്കിലെടുത്താണ് തിരിച്ചുവിളി. അതുപോലെ, ഈ വാഹനങ്ങളുടെ ഉടമകളോട് എഞ്ചിൻ ശബ്‍ദം, സ്‍തംഭനം, പവർ കുറയൽ, ഡ്രൈവർ ഡിസ്പ്ലേ യൂണിറ്റിൽ എഞ്ചിൻ ലൈറ്റ് ഓണാക്കൽ തുടങ്ങിയ ഘടകങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും കമ്പനി ആവശ്യപ്പെടുന്നു. ബാധിക്കപ്പെടാൻ സാധ്യതയുള്ള എല്ലാ കാറുകളുടെയും ഉടമകളെ  ഹോണ്ട ബന്ധപ്പെടും. അക്യൂറ ബ്രാൻഡിന് കീഴിലുള്ള കാറുകളും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. 

യുഎസിലെ കാർ നിർമ്മാതാക്കൾ സംശയാസ്പദമായ പിഴവുകൾക്ക് തിരിച്ചുവിളിക്കുന്നതിനുള്ള ഓർഡറുകൾ പുറപ്പെടുവിക്കുന്നു. അമേരിക്കയുടെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) ഒരോ കാർ നിർമ്മാതാവിന്റെ ഭാഗത്തുനിന്നുള്ള തകരാറുകള്‍ക്കെതിരെ മുമ്പും കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

youtubevideo

Follow Us:
Download App:
  • android
  • ios