Asianet News MalayalamAsianet News Malayalam

ഹോണ്ടയുടെ ഈ അത്ഭുത മൈലേജ് നൽകുന്ന ബൈക്ക് വെറും 90,567 രൂപയ്ക്ക്, അതിശയിപ്പിക്കും ഫീച്ചറുകളും

ഹോണ്ട SP 125 സ്‌പോർട്‌സ് പതിപ്പിന് കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് പെയിന്റ് സ്കീമുകളിൽ ഇത് ലഭ്യമാണ്. രാജ്യത്തുടനീളമുള്ള അംഗീകൃത ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിൽ പരിമിത കാലത്തേക്ക് ഹോണ്ട SP 125 സ്‌പോർട്‌സ് എഡിഷന്റെ ബുക്കിംഗിന് ലഭ്യമാകും. ഇത് ഡിസൈൻ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. ഇതിൽ മെക്കാനിക്കൽ മോഡിഫിക്കേഷൻ നടത്തിയിട്ടില്ല. 

Honda SP125 Sports Edition launched in India prn
Author
First Published Sep 26, 2023, 3:15 PM IST

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ആഭ്യന്തര വിപണിയിൽ എസ്‍പി 125 സ്പോർട്‍സ് എഡിഷൻ അവതരിപ്പിച്ചു. ഹോണ്ട SP125 സ്‌പോർട്‌സ് എഡിഷൻ 90,567 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.  പുതിയ SP125 സ്‌പോർട്‌സ് എഡിഷൻ സ്‌പോർട്ടി യുവത്വ സ്വഭാവത്തിന്റെയും സുഖപ്രദമായ റൈഡിംഗ് അനുഭവത്തിന്റെയും സമ്പൂർണ്ണ സംയോജനമാണ്. ഇതിനുള്ള ബുക്കിംഗ് ഇപ്പോൾ തുറന്നു. രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിലും ഇത് പരിമിത കാലത്തേക്ക് ലഭ്യമാകും.

ഹോണ്ട SP 125 സ്‌പോർട്‌സ് പതിപ്പിന് കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് പെയിന്റ് സ്കീമുകളിൽ ഇത് ലഭ്യമാണ്. രാജ്യത്തുടനീളമുള്ള അംഗീകൃത ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിൽ പരിമിത കാലത്തേക്ക് ഹോണ്ട SP 125 സ്‌പോർട്‌സ് എഡിഷന്റെ ബുക്കിംഗിന് ലഭ്യമാകും. ഇത് ഡിസൈൻ അപ്‌ഡേറ്റുകളോടെയാണ് വരുന്നത്. ഇതിൽ മെക്കാനിക്കൽ മോഡിഫിക്കേഷൻ നടത്തിയിട്ടില്ല. 

അഗ്രസീവ് ടാങ്ക് ഡിസൈൻ, മാറ്റ് മഫ്‌ളർ കവർ, ബോഡി പാനലുകളിലും അലോയ് വീലുകളിലും വരകൾക്കൊപ്പം പുതിയ ഗ്രാഫിക്‌സും SP125 സ്‌പോർട്‌സ് എഡിഷന്റെ സവിശേഷതകളാണ്. ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് കളർ ഷേഡുകളിൽ ഇത് ലഭ്യമാകും. ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന് എൽഇഡി ഹെഡ്‌ലാമ്പും ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും മറ്റ് മൈലേജ് വിവരങ്ങളുമുള്ള പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കുന്നു. 10.7 ബിഎച്ച്പിയും 10.9 എൻഎം ടോർക്കും നൽകുന്ന 124 സിസി സിംഗിൾ സിലിണ്ടർ BSVI OBD2 കംപ്ലയിന്റ് PGM-FI എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. ഇത് 10 വർഷത്തെ എക്‌സ്‌ക്ലൂസീവ് വാറന്റി പാക്കേജിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട SP 125 ന്റെ വർണ്ണ വകഭേദങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് ഡീസെന്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക് പെയിന്റ് സ്കീമിൽ ലഭ്യമാണ്. അതേസമയം, ഇതിന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു എൽഇഡി ഹെഡ്‌ലാമ്പ്, ഗിയർ, ഫുൾ ഡിജിറ്റൽ ക്ലസ്റ്റർ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട SP 125 ബ്രാൻഡിനായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. ഒരാഴ്ച മുമ്പ്, 1.70 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന ആകർഷകമായ വിലയിൽ BSVI OBD2 മാനദണ്ഡങ്ങളോടെ ഹോണ്ട CB300F അവതരിപ്പിച്ചിരുന്നു.

അവതരിച്ചതുമുതൽ, ഹോണ്ട SP125 അതിന്റെ നൂതന സവിശേഷതകളും സ്റ്റൈലിഷ് ഡിസൈനും ത്രില്ലിംഗ് പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ ആവേശഭരിതരാക്കുന്നുവെന്ന് ഹോണ്ടയുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷൻ ഓഫർ അവതരിപ്പിച്ചുകൊണ്ട്, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ സുറ്റ്‌സുമു ഒട്ടാനി പറഞ്ഞു. പുതിയ SP125 സ്‌പോർട്‌സ് എഡിഷന്റെ ലോഞ്ച് തങ്ങളുടെ ഉപഭോക്താക്കളെ, പ്രത്യേകിച്ച് യുവതലമുറയെ കൂടുതൽ സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പുതിയ ഹോണ്ട SP125 സ്‌പോർട്‌സ് എഡിഷന്റെ ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും അതിന്റെ ബോൾഡ് അപ്പീലും ആധുനിക ഉപകരണങ്ങളും ഉള്ളതിനാൽ, നൂതനമായ ഒരു അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നും  ഹോണ്ട SP125 സ്‌പോർട്‌സ് എഡിഷന്റെ ലോഞ്ചിനെക്കുറിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios