Asianet News MalayalamAsianet News Malayalam

ഹോണ്ട ഹൈനെസ് നാളെ എത്തും

ഇന്ത്യൻ വിപണിക്കായി ഹോണ്ട പ്രത്യേകം തയ്യാറാക്കുന്ന 500 സിസിയ്ക്ക് താഴെ ഡിസ്പ്ലേസ്‌മെന്റുള്ള ക്രൂസർ ബൈക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Honda to launch the Honda HNess cruiser tomorrow
Author
Mumbai, First Published Sep 29, 2020, 5:02 PM IST

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവതരിപ്പിക്കുന്ന പുതിയ പ്രീമിയം ബൈക്ക് ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് . നാളെ (2020 സെപ്റ്റംബർ 30 ന്) വിപണിയിലെത്തുന്ന മോഡലിന് ഹൈനെസ് (H'Ness) എന്നാണ് പേര്. 

ഇന്ത്യൻ വിപണിക്കായി ഹോണ്ട പ്രത്യേകം തയ്യാറാക്കുന്ന 500 സിസിയ്ക്ക് താഴെ ഡിസ്പ്ലേസ്‌മെന്റുള്ള ക്രൂസർ ബൈക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട ആഗോള വിപണിയിൽ വിൽക്കുന്ന റിബൽ 300 ക്രൂയ്സർ ബൈക്ക് അടിസ്ഥാനമായി ഹൈനെസ് തയ്യാറാക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഹോണ്ട അടുത്തിടെ ലോഞ്ച് ചെയ്ത ഹോർനെറ്റ് 2.0 യഥാർത്ഥത്തിൽ ആഗോള വിപണിയിലെ ഹോണ്ട CB190R അടിസ്ഥാനമായി തയ്യാറാക്കിയതാണ്. ഇതേ രീതിയിൽ ഇന്ത്യയ്ക്കായി മാറ്റം വരുത്തിയ റിബൽ 300 ആവും ഹൈനെസ്. 

286 സിസി ലിക്വിഡ്-കൂൾഡ് എൻജിൻ ഹോണ്ട ബൈക്കിൽ ഇടം പിടിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. 8,000 ആർ‌പി‌എമ്മിൽ 30.4 പി‌എസ് പവറും 6,500 ആർ‌പി‌എമ്മിൽ 27.4 എൻ‌എം ടോർക്കും ഈ എൻജിൻ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

ക്ലാസിക് 350-യുടെ റോഡ്സ്റ്റർ സ്റ്റൈലിൽ നിന്നും വ്യത്യസ്തമായി റിബൽ 300-ന് ഒരു മോഡേൺ ക്രൂയ്സർ ഡിസൈൻ ഭാഷയാണ്. വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, റിയർവ്യൂ മിറർ, സുഖകരമായ റൈഡിങ് പൊസിഷൻ, വെള്ളത്തുള്ളിയെ അനുസ്മരിപ്പിക്കുന്ന പെട്രോൾ ടാങ്ക് എന്നിവ റോഡ്സ്റ്റർ ഡിസൈൻ ഭാഷ്യത്തോടെ ചേരും വിധമാണ്. അതെ സമയം സ്പോക്ക് വീലുകൾക്ക് പകരം അലോയ് വീലുകൾ ആയിരിക്കും ഹോണ്ട ബൈക്കിന്.

കമ്പനിയുടെ പ്രീമിയം ഇരുചക്ര വാഹനങ്ങളായ ഹോണ്ട ബിഗ് വിംഗ് വഴിയായിരിക്കും ബൈക്ക് വിൽക്കുക. ഏകദേശം രണ്ടു ലക്ഷം രൂപയ്‍ക്ക് അടുത്ത് വില പ്രതീക്ഷിക്കാം. റോയൽ എൻഫീൽഡ് ക്ലാസിക് 350 ആയിരിക്കും ഹൈനെസിന്‍റെ മുഖ്യഎതിരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios