ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിളുകളുടെയും സ്‍കൂട്ടറുകളുടെയും വാറന്‍റി സൗജന്യ സർവീസ് കാലയളവും നീട്ടി
ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിളുകളുടെയും സ്‍കൂട്ടറുകളുടെയും വാറന്‍റി സൗജന്യ സർവീസ് കാലയളവും നീട്ടി നൽകുന്നതായി പ്രഖ്യാപിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ എല്ലാ ഹോണ്ട ഉപഭോക്താക്കൾക്കും ഈ കാലാവധി നീട്ടല്‍ ബാധകമാകും. വാഹനത്തിന്റെ സൗജന്യ സേവനം, വാറന്റി, എക്സ്റ്റെന്‍ഡഡ് വാറന്‍റി എന്നിവ 2021 ഏപ്രിൽ ഒന്നിനും മെയ് 31 നും ഇടയിൽ അവസാനിക്കുന്നവർക്കാകും മുൻഗണന. കൊവിഡ് രണ്ടാം തരംഗവും ലോക്ക് ഡൌണും കണക്കിലെടുത്താണ് തീരുമാനം.
രാജ്യത്തുടനീളമാണ് ഈ സേവനം കമ്പനി ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെയും തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.മാത്രമല്ല ഈ വിപുലീകരണത്തിലൂടെ ലോക്ക്ഡൗൺ സാഹചര്യം കാരണം നഷ്ടപ്പെട്ടേക്കാവുന്ന വാറണ്ടിയുടെയും സൗജന്യ സേവനത്തിന്റെയും ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് പിന്നീട് നേടാൻ കഴിയും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
