Asianet News MalayalamAsianet News Malayalam

പുത്തൻ എഞ്ചിൻ പുറത്തിറക്കി ഹോണ്ട

ഹോർനെറ്റ് റോഡ്‌സ്റ്ററിനും അടുത്തിടെ കണ്ടെത്തിയ ട്രാൻസൽപ് അഡ്വഞ്ചർ ബൈക്കിനും ആണ് ഈ എഞ്ചിൻ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  

Honda unveils Hornet and Transalp 750cc 91bhp engine
Author
First Published Sep 12, 2022, 3:45 PM IST

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട അതിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ 755 സിസി പാരലൽ ട്വിൻ എഞ്ചിൻ ഒടുവില്‍ അവതരിപ്പിച്ചു. ഈ പുതിയ മോട്ടോർ ഉടൻ പുറത്തിറക്കാനിരിക്കുന്ന രണ്ട് മോട്ടോർസൈക്കിളുകൾക്ക് കരുത്തേകും. ഹോർനെറ്റ് റോഡ്‌സ്റ്ററിനും അടുത്തിടെ കണ്ടെത്തിയ ട്രാൻസൽപ് അഡ്വഞ്ചർ ബൈക്കിനും ആണ് ഈ എഞ്ചിൻ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഈ പുതിയ 755 സിസി എഞ്ചിൻ പുതിയതും 9500 ആർപിഎമ്മിൽ 91 ബിഎച്ച്പി പവറും 7250 ആർപിഎമ്മിൽ 75 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു. ഈ മോട്ടോർ ആറ് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. X-ADV, Forza 750, NC750X എന്നിവയ്ക്ക് കരുത്തേകുന്ന 745cc പാരലൽ-ട്വിൻ എഞ്ചിൻ ഹോണ്ടയ്ക്ക് ഇതിനകം തന്നെയുണ്ട്, എന്നാൽ പവർ 58 ബിഎച്ച്പിയിൽ വളരെ കുറവാണ്. ഇത് പുതിയ 755 സിസി എഞ്ചിൻ കൂടുതൽ രസകരവും സവാരി ചെയ്യാൻ ആകർഷകവുമാകുമെന്ന് കമ്പനി പറയുന്നു

യമഹ എംടി-07 പോലെ , ഈ പാരലൽ-ട്വിൻ മോട്ടോറിനും 270-ഡിഗ്രി ക്രാങ്ക്ഷാഫ്റ്റ് ഉണ്ട്. ഈ പുതിയ മോട്ടോറിനൊപ്പം ഹോണ്ട ഒരു ഡിസിടി വേരിയന്റ് നൽകുമോ എന്നതിനെക്കുറിച്ച് ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ആഗോള ലോഞ്ച് സമയത്ത് ഈ വിശദാംശങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.  

ഹോർനെറ്റ് പ്രോജക്റ്റ് തങ്ങൾക്ക് വളരെ സവിശേഷമായിരുന്നുവെന്നും മികച്ച ടോപ്പ് എൻഡ് പ്രകടനവും അതേസമയം മികച്ച ലോ മുതൽ മിഡ് റേഞ്ച് ടോർക്കും ഉള്ള ഒരു മോട്ടോർസൈക്കിൾ വികസിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നും ഹോണ്ട അവകാശപ്പെടുന്നു. അതേസമയം  ട്രാൻസൽപ് അഡ്വഞ്ചർ ബൈക്കിനെക്കുറിച്ച് യമഹ ഔദ്യോഗകമായി ഇതുവരപെയൊന്നും വ്യക്തമാക്കിയിട്ടില്ല. കമ്പനി ഹോർനെറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. എന്നാൽ ഈ രണ്ട് ബൈക്കുകളും ഈ വർഷം പുറത്തിറക്കുമെന്നതിന്‍റെ സൂചനയായി ഒരു ഔദ്യോഗിക ചിത്രീകരണത്തിനിടെ ട്രാൻസൽപ് അഡ്വഞ്ചർ അടുത്തിടെ കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios