Asianet News MalayalamAsianet News Malayalam

ആദ്യ ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട

ഇപ്പോള്‍ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ടിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട്. 

Hondas 1st  mass-market electric SUV named Prologue
Author
Mumbai, First Published Jun 30, 2021, 12:46 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് എസ്‍യുവി എത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ടിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പ്രോലോ‌ഗ് എന്നാണ് ഹോണ്ട പേരിട്ടിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

‘പ്രോലോഗ്’ എന്ന പേര് ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വൈദ്യുതീകൃത യുഗത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതും എന്ന കാര്യവും ശ്രദ്ധേയമാണ്. ഈ വാഹനം 2024-ൽ വടക്കേ അമേരിക്കയിലാകും ആദ്യം വിൽപ്പനയ്‌ക്കെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്‌യുവികൾക്ക് മുൻഗണന നൽകുന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഹോണ്ടയുടെ മുഖ്യ ലക്ഷ്യം. അതേസമയം ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോള്‍ ളഭിക്കുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്.

പ്രോലോഗിനു പുറമേ 2024 ൽ കമ്പനി മറ്റൊരു ഇലക്ട്രിക് എസ്‌യുവിയെ കൂടി അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അക്കുര എന്നായിരിക്കും ഈ മോഡലിന്‍റെ പേര്. ജനറൽ മോട്ടോർസുമായുള്ള കമ്പനിയുടെ തന്ത്രപരമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി അൾട്ടിയം ബാറ്ററികൾ നൽകുന്ന വളരെ സൗകര്യപ്രദമായ ആഗോള ഇവി പ്ലാറ്റ്ഫോം രണ്ടും ഉപയോഗിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios