2010 ജൂലൈ നാലിന് നടന്ന ആ ആക്രമണത്തിൽ ജോസഫിനൊപ്പം (T J Joseph) തന്നെ മുറിവേറ്റ ഒരു വാഹനവുമുണ്ട്.  ഒരു കറുത്ത മാരുതി വാഗണ്‍ ആര്‍ കാര്‍ (Maruti Wagon R)

പ്രൊഫസര്‍ ടി ജെ ജോസഫിനെ (Professor T J Joseph) ഓര്‍മ്മയില്ലേ? മതനിന്ദ ആരോപിച്ച് മതതീവ്രവാദികള്‍ 11 വര്‍ഷം മുമ്പ് വെട്ടിയരിഞ്ഞ തൊടുപുഴ ന്യൂമാൻ കോളെജിലെ (Newman College Thodupuzha) മുൻ മലയാളം അധ്യാപകൻ. 2010 ജൂലൈ നാലിന് നടന്ന ആ ആക്രമണത്തിൽ ജോസഫിനൊപ്പം (T J Joseph) തന്നെ മുറിവേറ്റ ഒരു വാഹനവുമുണ്ട്. ഒരു കറുത്ത മാരുതി വാഗണ്‍ ആര്‍ കാര്‍ (Maruti Wagon R). 

2010 ജൂലൈ നാലിന് മൂവാറ്റുപുഴയിലെ തന്‍റെ വസതിക്കടുത്തുവച്ച് അക്രമത്തിന് ഇരയാകുമ്പോഴും അതേ വാഗൺ ആർ തന്നെയാണ് പ്രൊഫസർ ഓടിച്ചിരുന്നത്. രാവിലെ മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിലുള്ള തന്റെ വീട്ടിൽ നിന്നും അമ്മയ്ക്കും സഹോദരിക്കുമൊപ്പം കാറിൽ പള്ളിയിലേക്ക് പുറപ്പെട്ടതായിരുന്നു പ്രൊഫസര്‍. അദ്ദേഹത്തിന്‍റെ കാറിന് മുന്നിലേക്ക് വെളുത്ത മാരുതി ഓംനി വാൻ കൊണ്ടു നിർത്തി അക്രമികൾ. ഏഴുപേരടങ്ങിയ സംഘം ജോസഫിനെ വണ്ടിയിൽ നിന്നും വലിച്ചു പുറത്തിറക്കി തലങ്ങും വിലങ്ങും വെട്ടി. 

രക്ഷിക്കാൻ ഓടിയെത്തിയ മകനെ 20 അടി താഴ്‍ചയുള്ള സ്‌കൂൾ കോമ്പൗണ്ടിലേക്ക് എടുത്തെറിഞ്ഞു. ജോസഫിനെ നിരത്തിലേക്ക് വലിച്ചിട്ട് കൈകൾ റോഡിൽ ചവിട്ടിപ്പിടിച്ചാണ് വലതു കൈപ്പത്തി അവർ മഴു ഉപയോഗിച്ച് മുറിച്ചുമാറ്റി, അത് ഒരു പറമ്പിലേക്ക് വലിച്ചെറിഞ്ഞത്.

ആക്രമണത്തില്‍ ആ കാറിനും പരിക്കേറ്റു. മഴു കൊണ്ടുള്ള വെട്ടിൽ കാറിന്റെ ഡ്രൈവിങ് സീറ്റിനടുത്തുള്ള ഡോറിലെ പ്ലാസ്റ്റിക് കുത്തിക്കീറി. ഇടതുവശത്തെ ചില്ലുകൾ പൂർണമായി തകർന്നു. ഡ്രൈവിംഗ് സീറ്റ് ജോസഫിന്റെ ചോരയിൽ കുതിർന്നു. 

പക്ഷേ ഇത്രയൊക്കെയായിട്ടും ആ കറുത്ത വാഗൺ ആറിനെ തള്ളിപ്പറയാനോ വിൽക്കാനോ ജോസഫ് തയാറായില്ല. മാത്രമല്ല തുന്നിക്കൂട്ടിയ കൈകള്‍ കൊണ്ട് വീണ്ടും ആ വാഗണ്‍ ആറിന്‍റെ വളയം തിരിച്ചു ജോസഫ് മാഷ്. തുന്നിച്ചേർത്ത കൈപ്പത്തികളും മുറിവുണങ്ങിയ കാലുകളുമായി മതതീവ്രവാദത്തിനെതിരെ പ്രതിരോധം തീര്‍ത്ത് അതേ വണ്ടിയും ഓടിച്ചെത്തി അദ്ദേഹം. മതതീവ്രവാദികളുടെ ആക്രമണസമയത്ത് പ്രൊഫസർ ടി ജെ ജോസഫ് സഞ്ചരിച്ചിരുന്ന മാരുതി വാഗൺ ആർ കാർ അദ്ദേഹത്തിന്റെ പുനരുജ്ജീവനത്തിനുള്ള വഴിയൊരുക്കിയതെങ്ങനെ? ജെ ബിന്ദുരാജ് എഴുതിയതിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona