നിങ്ങൾ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്കുള്ള ലോൺ പ്ലാനിനെയും ഇഎംഐയെയും കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതാ. ഈ കാർ വാങ്ങാൻ നിങ്ങൾക്ക് എത്ര ശമ്പളം വേണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കാം.
ഇന്ത്യൻ വിപണിയിൽ ദിവസവും നിരവധി കാറുകൾ വിറ്റഴിക്കപ്പെടുന്നു. അതിലെ ജനപ്രിയ മോഡലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ എംപിവി. വളരെ സുഖകരവും ആഡംബരവുമായ ക്യാബിന് പേരുകേട്ടതാണ് ഇന്നോവ ക്രിസ്റ്റ. ഇതുകൂടാതെ, ഫീച്ചറുകളുടെയും മൈലേജിൻ്റെയും കാര്യത്തിലും ഈ കാർ അതിശയിപ്പിക്കുന്നതാണ്.
നിങ്ങൾ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, നിങ്ങൾക്കുള്ള ലോൺ പ്ലാനിനെയും ഇഎംഐയെയും കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതാ. ഈ കാർ വാങ്ങാൻ നിങ്ങൾക്ക് എത്ര ശമ്പളം വേണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പരിശോധിക്കാം.
ഇഎംഐ എത്ര?
കൊച്ചിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയൻ്റിൻ്റെ എക്‌സ്‌ഷോറൂം വില 19.99 ലക്ഷം രൂപയിൽ തുടങ്ങി 26.55 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന വേരിയൻ്റിൻ്റെ ഓൺ-റോഡ് വില ഏകദേശം 24 ലക്ഷം രൂപയോളം വരും. ഓൺ-റോഡ് വില ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കും.
കൊച്ചിയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയൻ്റ് നാല് ലക്ഷം രൂപ ഡൗൺ പേയ്‌മെൻ്റിൽ വാങ്ങുകയാണെങ്കിൽ, ഇതിനായി നിങ്ങൾക്ക് ബാങ്കിൽ നിന്ന് ഏകദേശം 20.62 ലക്ഷം രൂപ വായ്പ ലഭിക്കും. നിങ്ങൾ 5 വർഷത്തേക്കാണ് ഈ ലോൺ എടുക്കുന്നതെങ്കിൽ, 5 വർഷത്തേക്ക് 9.8% പലിശ നിരക്കിൽ നിങ്ങൾ അത് തിരിച്ചടയ്ക്കണം. ഇങ്ങനെ ഓരോ മാസവും 52,124രൂപ ഗഡു അടയ്‌ക്കേണ്ടി വരും. ശ്രദ്ധിക്കേണ്ട ഒരു കാര്യം, പലിശ നിരക്ക് പൂർണ്ണമായും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിലാണ് തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ മാത്രം ഈ കാർ ലോണിൽ വാങ്ങിക്കുന്നതാകും നല്ലത്.
മികച്ച സുരക്ഷ
ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുമായാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ എത്തുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ G, GX വേരിയൻ്റുകൾക്ക് 3 എയർബാഗുകളുടെ സവിശേഷതയുണ്ട്. അതേസമയം അതിൻ്റെ VX, ZX വേരിയൻ്റുകൾക്ക് 7 എയർബാഗുകളുടെ സവിശേഷതയുണ്ട്. ടൊയോട്ടയുടെ പുതിയ വേരിയൻ്റുകളിൽ സുരക്ഷയ്ക്കായി എയർബാഗുകളും നൽകിയിട്ടുണ്ട്.

