Asianet News MalayalamAsianet News Malayalam

എണ്ണ കുടിക്കും കാറുകൾ ജനത്തിന് വേണ്ട; മാരുതി തന്നെ രാജാവെന്ന് പഠനം!

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാരുതി വാഹനങ്ങളുടെ ഇന്ധനക്ഷമത 15-30 ശതമാനം മെച്ചപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു

HSBC Global Research Study Proves Buyers May Go For Cars With Lower Running Cost
Author
Mumbai, First Published Oct 18, 2021, 10:59 AM IST

രാജ്യത്ത് മികച്ച മൈലേജുള്ള (Mileage) കാ​റു​ക​ളി​ലേ​ക്ക്​ ഉ​പ​ഭോ​ക്തൃ അ​ഭി​രു​ചി മാ​റു​ന്ന​താ​യി പഠന റി​പ്പോ​ർ​ട്ട്. എ​ച്ച്എ​സ്ബിസി ഗ്ലോ​ബ​ൽ റി​സ​ർ​ച്ച് (HBCL Global) നടത്തിയ പ​ഠ​നത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ധ​ന​വി​ല കു​തി​ച്ചു ക​യ​റി​യ​തും വാ​ഹ​ന​ത്തി​നു​​വേ​ണ്ടി വ​രു​ന്ന മ​റ്റു​ ചെ​ല​വു​ക​ൾ ഏ​റി​യ​തു​മാ​ണ്​ ഇ​തി​നു​ കാ​ര​ണ​മെ​ന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ പ്രതിസന്ധിയി​ലാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ 35 ശ​ത​മാ​ന​മാ​ണ്​ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​ച്ച​ത്. 

"കഴിഞ്ഞ 15 മാസത്തിനിടയിൽ, ഇന്ധനവില 35 ശതമാനം ഉയർന്നു.  ഇത് മൊത്തത്തിലുള്ള വാഹന പ്രവർത്തന ചെലവിനെ ബാധിക്കുന്നു. ഇന്ധന വിലയിലെ സമീപകാല വർദ്ധനവ് ഉപഭോക്താക്കൾ കൂടുതലായി പരിഗണിക്കുന്നുണ്ട്.." പഠനം പറയുന്നു. 

മാ​രു​തി-​സു​സു​ക്കി സ്വി​ഫ്​​റ്റ്​ പെ​ട്രോ​ൾ കാ​ർ ഉ​ദാ​ഹ​ര​ണ​മാ​യെ​ടു​ത്താ​ൽ, ഈ ​വാ​ഹ​ന​ത്തി​ൻന്‍റെ  ഉ​പ​യോ​ഗ കാ​ല​യ​ള​വി​ൽ ചെ​ല​വാ​ക്കേ​ണ്ടി വ​രു​ന്ന തു​ക​യു​ടെ 40 ശ​ത​മാ​ന​വും ഇ​ന്ധ​ന​ത്തി​ന്​ വേ​ണ്ടി​യാ​യി​രി​ക്കും എന്നും ഈ പഠനം പറയുന്നു. 2020ൽ 30 ​ശ​ത​മാ​നം തു​ക മാത്രം ചെ​ല​വാ​ക്കേ​ണ്ടി​യി​രു​ന്ന സ്ഥാനത്താ​ണ്​ ഈ ​വ​ർ​ധ​ന. ഭാ​വി​യി​ൽ 10 ല​ക്ഷ​ത്തി​ൽ താ​ഴെ വി​ല വ​രു​ന്ന​തും കൊ​ണ്ടു​ന​ട​ക്കാ​ൻ ചെ​ല​വ്​ കു​റ​ഞ്ഞ​തു​മാ​യ കാ​റു​ക​ളോ​ടാ​യി​രി​ക്കും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യം എന്നും എ​ച്ച്എ​സ്ബിസി ഗ്ലോ​ബ​ൽ റി​സ​ർ​ച്ച് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാ​ജ്യ​ത്തെ പാ​സ​ഞ്ച​ർ കാ​ർ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന 70 ശ​ത​മാ​ന​വും 10 ല​ക്ഷ​ത്തി​ൽ താ​ഴെ വി​ല​യു​ള്ള​വ​യാ​ണെ​ന്നും​ ഇ​തി​ൽ മാ​രു​തി-​സു​സു​ക്കി കാ​റു​ക​ൾ​ക്കാ​ണ്​ മേ​ധാ​വി​ത്വ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

"ഞങ്ങളുടെ വിശകലനത്തിൽ, ഇന്ധനക്ഷമതയിലും ഉടമസ്ഥാവകാശത്തിന്റെ മൊത്തം വിലയിലും മാർക്കറ്റ് ലീഡറായി മാരുതി സുസുക്കി തുടരുന്നു.."പഠന റിപ്പോര്‍ട്ട് പറയുന്നു.  കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാരുതി വാഹനങ്ങളുടെ ഇന്ധനക്ഷമത 15-30 ശതമാനം മെച്ചപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  ഏകദേശം 10 വർഷം മുമ്പ്  , ലിറ്ററിന് 18 കിലോ മീറ്ററായിരുന്ന മാരുതി സ്വിഫ്റ്റ്, ഡിസയര്‍ മോഡലുകളുടെ ഇന്ധനക്ഷമത ഇപ്പോള്‍ 23.3 വരെ ഉയര്‍ന്നതായും പഠനം പറയുന്നു.

Follow Us:
Download App:
  • android
  • ios