Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വിപണിയില്‍ കുതിച്ച് ഹസ്‍ഖ്‍വാര്‍ണ

വിപണിയിലെത്തി ഒരു മാസമാകുമ്പോൾ 410 യൂണിറ്റ് ബൈക്കുകളാണ് ഈ കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചത്.

Husqvarna sells 410 motorcycles in March
Author
Mumbai, First Published Apr 28, 2020, 2:42 PM IST

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്‌ക്‌വാര്‍ണ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വാര്‍ണയുടെ മാതൃ കമ്പനി.   ഇക്കഴിഞ്ഞ മാസം ഇന്ത്യൻ നിരത്തിലേക്ക് എത്തിയ ഹസ്‌ക്വർണ്ണ മോട്ടോർസൈക്കിൾസിനു ഇന്ത്യയിൽ മികച്ച വിൽപ്പന. 250cc ഉള്ള രണ്ട് ബൈക്കുകൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഈ കമ്പനിയുടെ ഇന്ത്യൻ അരങ്ങേറ്റം. 

വിറ്റ്പിലൻ 250, സ്വാറ്റ്പിലൻ 250 എന്നീ വാഹനങ്ങളാണ് ഇന്ത്യൻ നിരത്തിലേക്ക് കഴിഞ്ഞ മാർച്ചിൽ കമ്പനി  അവതരിപ്പിച്ചത്. വിപണിയിലെത്തി ഒരു മാസമാകുമ്പോൾ 410 യൂണിറ്റ് ബൈക്കുകളാണ് ഈ കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചത്. കെടിഎം ഡ്യൂക്ക് 250യെ  അടിസ്ഥാനപ്പെടുത്തിയുള്ള  മോഡലാണ് ഈ രണ്ട് വാഹനങ്ങളും. 250 ഡ്യൂക്ക്ന്റെ അതേ ട്രെല്ലിസ് ഫ്രയിമും എൻജിനുമാണ്  ഈ രണ്ട് വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ 248 സിസി സിംഗിൾ സിലിണ്ടർ എൻജിൻ 29.2 ബി എച്ച് പി കരുത്തും 24 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കും. 

ഡ്യൂക്ക് 250 അടിസ്ഥാനപ്പെടുത്തിയുള്ള മോഡലാണ് എങ്കിലും ഡ്യൂക്കിനേക്കാൾ വളരെ വ്യത്യസ്തത ഏറിയ രൂപശൈലിയിലാണ് ഈ വാഹനങ്ങൾ എത്തുന്നത്. സ്വാറ്റ്പിലൻ 250 ഒരു റിട്രോ സ്‌ക്രാംബ്ലർ സ്റ്റൈലും, വിറ്റ്പിലൻ 250ക്ക്‌ കഫേ റൈസർ രൂപശൈലിയുമാണ് നൽകിയിരിക്കുന്നത്. ഡ്യുക്കിനേക്കാൾ ഇരുപതിനായിരം രൂപ വിലക്കുറവിൽ ആണ് ഈ രണ്ടു വാഹനങ്ങളും എത്തുന്നത്. 1.80 ലക്ഷം രൂപയാണ് ഈ രണ്ട് വാഹനങ്ങളുടെയും എക്സ് ഷോറൂം വില. 

Follow Us:
Download App:
  • android
  • ios