2025 ഫെബ്രുവരിയിൽ ഹ്യുണ്ടായി ഓറയ്ക്ക് 53,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, സിഎൻജി ഓപ്ഷൻ, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളും ഈ കാറിലുണ്ട്.

മ്പർ ഡിസ്‌കൗണ്ടിൽ ഒരു പുതിയ സെഡാൻ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്ത. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായി ഓറയ്ക്ക് ബമ്പർ കിഴിവ് ലഭിക്കുന്നുണ്ട്. ഈ കാലയളവിൽ ഹ്യുണ്ടായി ഓറ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 53,000 രൂപ വരെ ലാഭിക്കാൻ കഴിയുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

ഹ്യുണ്ടായി ഓറയിൽ പവർട്രെയിനായി ഉപഭോക്താക്കൾക്ക് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ പരമാവധി 83 bhp പവറും 114 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, കാറിൽ സിഎൻജി ഓപ്ഷനും ഓറയിൽ ലഭ്യമാണ്. സിഎൻജി മോഡിൽ ഈ കാറിന് പരമാവധി 69 ബിഎച്ച്പി കരുത്തും 95.2 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.

എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ സവിശേഷതകൾ ഹ്യുണ്ടായി ഓറയിൽ നൽകിയിട്ടുണ്ട്. ഈ കാറിൽ ആറ് എയർബാഗുകളും ഉണ്ട്. വിപണിയിൽ മാരുതി ഡിസയർ, ഹോണ്ട അമേസ് തുടങ്ങിയ കാറുകളോടാണ് ഹ്യുണ്ടായി ഓറ മത്സരിക്കുന്നത്. 6.54 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ഓറയുടെ പ്രാരംഭ എക്സ്-ഷോറൂം വില.

അതേസമയം ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അടുത്തിടെ പെട്രോൾ, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള പുതിയ ഓറ കോർപ്പറേറ്റ് ട്രിം വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇവയ്ക്ക് യഥാക്രമം 7.48 ലക്ഷം രൂപയും 8.47 ലക്ഷം രൂപയും എക്സ്-ഷോറൂം വിലയുണ്ട്. പുതിയ ഹ്യുണ്ടായി ഓറ കോർപ്പറേറ്റ് ട്രിം എസ്-ന് മുകളിലും എസ്എക്സ് ട്രിമ്മുകൾക്ക് താഴെയുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. എസ് വേരിയന്റുകളേക്കാൾ ഏകദേശം 10,000 രൂപ കൂടുതൽ വില ഉണ്ടിതിന്. ഓറ സെഡാൻ മോഡൽ ലൈനപ്പ് നിലവിൽ 6.54 ലക്ഷം രൂപ മുതൽ 9.11 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിലാണ് ലഭ്യമാണ്.

ഓറ കോർപ്പറേറ്റ് ട്രിമിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും സാധാരണ മോഡലിന് സമാനമാണ്. 'കോർപ്പറേറ്റ്' ചിഹ്നം മാത്രമാണ് വ്യത്യസ്‍തമാക്കുന്നത്. പുതിയ ട്രിമ്മിൽ എൽഇഡി ഡിആർഎൽ, വീൽ കവറുകൾ ഉള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ, റിയർ വിംഗ് സ്‌പോയിലർ എന്നിവ ഉൾപ്പെടുന്നു. ക്യാബിനിൽ 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കപ്പ് ഹോൾഡറുകളുള്ള ആംറെസ്റ്റ്, പിൻ എസി വെന്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 3.5 ഇഞ്ച് MID, 2-DIN ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, യുഎസ്ബി കണക്റ്റിവിറ്റി, 4 സ്പീക്കറുകൾ, കീലെസ് എൻട്രി, പിൻ പവർ വിൻഡോകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, ഡ്രൈവർ സീറ്റ് ഉയര ക്രമീകരണം, ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുണ്ട്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.