വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. വിവിധ ഡീലർഷിപ്പുകളെ അടിസ്ഥാനമാക്കിയാണ് ഓഫറുകള്‍. 

ചെറിയ കുടുംബങ്ങളുടെ പ്രിയ വാഹനം സാന്‍ട്രോക്ക് 50,000 രൂപ വരെയാണ് വിലക്കിഴിവ്. 30,678 രൂപ ആദ്യ ഗഡു അടച്ച് സാന്‍ട്രോ സ്വന്തമാക്കാം. ഡിലൈറ്റ്, എറ, മാഗ്ന, സ്പോര്‍ട്ട്സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളിലാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലുള്ള പുതിയ മോഡലിന് പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്. 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍.

അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ സബ്‌കോംപാക്റ്റ് സെഡാന്‍ ഓറക്ക് 100 ശതമാനം ഓണ്‍റോഡ് ഫിനാന്‍സാണ് പ്രധാന വാഗ്ദാനം. ലിറ്ററിന് 25. 4 കിമീ മൈലേജ് നല്‍കുന്ന വാഹനത്തിന് അഞ്ച് വര്‍ഷത്തെ വാറന്‍റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 5.87 ലക്ഷം മുതലാണ് ഓറയുടെ വില ആരംഭിക്കുന്നത് . 

ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ് പ്ലസ് എന്നീ അഞ്ച് വേരിയന്റുകളിലും 12 ട്രിമ്മുകളിലും ഹ്യുണ്ടായ് ഓറ ലഭിക്കും. പെട്രോൾ, ഡീസൽ എൻജിനുകളിൽ ലഭിക്കുന്ന ഓറയുടെ വില 5.79 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ്. പെട്രോൾ 1.2 ലീറ്റർ വകഭേദത്തിന്റെ വില 5.79 ലക്ഷം മുതൽ 8.04 ലക്ഷം രൂപ വരെയും 1.0 ലീറ്റർ പെട്രോളിന്റെ വില 8.54 ലക്ഷം രൂപയും 1.2 ലീറ്റർ ഡീസൽ വകഭേദത്തിന്റെ വില 7.73 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയുമാണ്. പോളാർ വൈറ്റ്, വിന്റേജ് ബ്രൗൺ, ടൈഫൂൺ സിൽവർ, ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, ആൽഫ ബ്ലൂ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന് സൗജന്യ റോഡ് ടാക്സ് ഉള്‍പ്പെടെ 75,000 രൂപയുടെ വരെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  54,259 രൂപ ആദ്യ തവണ നല്‍കിയാല്‍ ഗ്രാന്‍ഡ് ഐ10 വീട്ടിലെത്തും.

ഗ്രാന്‍ഡ് ഐ10 നിയോസിന് 25,000 രൂപയും എലീറ്റ് ഐ20ക്ക് 55,000 രൂപയുമാണ് വിലക്കിഴിവ്. പ്രീമിയം സെഡാന്‍ എലാന്‍ട്രയ്ക്കാണ് വമ്പന്‍ ഓഫര്‍. 1,45,000 രൂപയോളം വിലക്കിഴിവില്‍ ഇപ്പോള്‍ എലാന്‍ട്ര സ്വന്തമാക്കാം. 

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായി അവതരിപ്പിച്ച  ട്യൂസോണിന് 25,000 രൂപയോളം കുറയും. കോര്‍പറേറ്റ്, ഗവര്‍ണ്‍മെന്‍റ് ജീവനക്കാര്‍ക്ക് സ്‍പെഷ്യല്‍ ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129602012 എന്ന നമ്പറില്‍ ബന്ധപ്പെടാം.