കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ട്യൂസോണിൽ നിന്നുള്ള സ്റ്റൈലിംഗ്​ ഘടകങ്ങളാണ്​ വാഹനത്തിനായി കടമെടുത്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്​

ജനപ്രിയ മോഡലായ ക്രെറ്റയുടെ പുതിയ തലമുറ പതിപ്പ് വരുന്നു. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതായി കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതൽ സ്​റ്റെലിൽ മികച്ച രൂപഭംഗിയോടെയായിരിക്കും മൂന്നാംതലമുറ വാഹനം എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍​. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ട്യൂസോണിൽ നിന്നുള്ള സ്റ്റൈലിങ്​ ഘടകങ്ങളാണ്​ വാഹനത്തിനായി കടമെടുത്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്​. 

എസ്‌യുവിയുടെ ബോഡി ഷെൽ മാറ്റമില്ലാതെ തുടരാനാണ്​ സാധ്യത. ഹെഡ്‌ലാമ്പുകൾ കൂടുതൽ ചതുരാകൃതിയിലുള്ളതാണ്​. മുന്നിൽ താഴെയായാണ്​ ഇവ പിടിപ്പിച്ചിരിക്കുന്നത്​. ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻഭാഗം പൂർണ്ണമായ മേക്കോവറിന് വിധേയമാകുമെന്ന് സ്പൈ ഷോട്ടുകൾ കാണിക്കുന്നു. മുൻവശത്തെ പ്രൊഫൈൽ 2020 ൽ വിദേശത്ത് അവതരിപ്പിച്ച പുതിയ ട്യൂസണിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു. ക്രെറ്റയുടെ ടോപ്പ് എൻഡ് ടർബോ-ഡിസിടി വേരിയന്റിൽ കാണുന്നതുപോലെ അലോയ് വീൽ മാറ്റമില്ലാതെ കാണപ്പെടുന്നു.

റിയർ പ്രൊഫൈൽ കാണാനാകില്ല, പക്ഷേ ബമ്പർ, ടെയിൽ ലാമ്പ് ഡിസൈനിൽ തിരുത്തലുകൾ വരുത്തിയേക്കാം. ഇന്റീരിയറിന്റെ ചിത്രങ്ങളൊന്നും ലഭ്യമല്ല. പക്ഷേ ഹ്യുണ്ടായ് കാബിൻ പുതുക്കുകയും ചില സവിശേഷതകൾ ചേർക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 2022ൽ ക്രെറ്റയെ ആഗോളവിപണിയിൽ അവതരിപ്പിക്കുമൈന്നാണ്​ സൂചന. നിലവില്‍ 9.99 ലക്ഷം രൂപ മുതൽ 17.7 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ ദില്ലി എക്സ്-ഷോറൂം വി. കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക്, നിസാൻ കിക്ക്സ് തുടങ്ങിയവരാണ് ക്രെറ്റയുടെ മുഖ്യ എതിരാളികള്‍. 

2015 ലാണ് ആദ്യ ക്രെറ്റയെ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തിൽ തന്നെ മികച്ച സ്വീകാര്യത ക്രേറ്റയ്ക്ക് കൈവരിക്കാനായെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് നിലവിലെ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. അതേ വര്‍ഷം മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona