Asianet News MalayalamAsianet News Malayalam

ഒടുവില്‍ ഈ മോഡലിന്‍റെ ഉല്‍പ്പാദനം ഹ്യുണ്ടായി നിര്‍ത്തുന്നു!

ഹാച്ച് ബാക്കായ ഗ്രാന്‍ഡ് ഐ10 ഡീസല്‍ മോഡലിന്‍റെ വില്‍പ്പന അവസാനിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ ഹ്യുണ്ടായി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Hyundai Grand i10 Diesel Variants to be Discontinued
Author
Mumbai, First Published Aug 17, 2019, 4:23 PM IST

ദില്ലി: ഹാച്ച് ബാക്കായ ഗ്രാന്‍ഡ് ഐ10 ഡീസല്‍ മോഡലിന്‍റെ വില്‍പ്പന അവസാനിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മതാക്കളായ ഹ്യുണ്ടായി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗ്രാന്‍ഡ് ഐ- 10 ന്റെ പുതിയ പതിപ്പ് നിയോസ് വിപണിയില്‍ എത്തുന്നതോടെയാണ് പഴയ ഡീസല്‍ പതിപ്പിനെ കമ്പനി പിന്‍വലിക്കുന്നത്. അതേസമയം ഗ്രാന്‍ഡ് ഐ10 മോഡലിന്റെ പെട്രോള്‍ വേരിയന്റുകള്‍ തുടര്‍ന്നും വിപണിയില്‍ ലഭ്യമാകും. 

ഗ്രാന്റ് ഐ 10, എക്‌സെന്റ് എന്നീ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഹ്യുണ്ടായി അറിയിച്ചിരുന്നു.അതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി മോഡലിനെ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 തുടര്‍ന്നും ലഭ്യമാകുക. 

Hyundai Grand i10 Diesel Variants to be Discontinued

83 എച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എന്‍ജിന്‍. ഉടന്‍ തന്നെ ഈ എന്‍ജിന്‍ ബിഎസ് 6 ലേക്കു മാറ്റും. 5 സ്പീഡ് മാന്വല്‍ മാത്രമായിരിക്കും ഗ്രാന്‍ഡ് ഐ10 പെട്രോള്‍ മോഡലിന്റെ ഗിയര്‍ബോക്‌സ് ഓപ്ഷന്‍. 

‘ദ അത്‌ലറ്റിക്‌ മിലേനിയല്‍’ എന്ന ടാഗ് ലൈനോടെ ഈ മാസം 20 നാണ് ചെറുഹാച്ച് ബാക്കായ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.  ഗ്രാന്‍ഡ് ഐ- 10 നെ പിന്‍വലിക്കാതെയാണ് നിയോസ് എന്ന പേരില്‍ മൂന്നാം തലമുറ ഐ- 10 ഹ്യുണ്ടായ് പുറത്തിറക്കുന്നത്.  നിയോസിന്റെ ആദ്യ കാര്‍ ഹ്യുണ്ടായിയുടെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റില്‍ നിന്നാണ് പുറത്തിറങ്ങുക. 

സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10, എലൈറ്റ് ഐ20, ഐ20 ആക്റ്റീവ് എന്നിവ കഴിഞ്ഞാല്‍ ഹ്യുണ്ടായ് നിരയിലെ അഞ്ചാമത്തെ ഹാച്ച്ബാക്കാണ് ഗ്രാന്‍ഡ് ഐ10 നിയോസ്. നിയോസ് വരുന്നതോടെ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 മോഡലിന്റെ വില 20,000 രൂപയോളം കുറയ്ക്കുമെന്നാണ് കരുതുന്നത്.  നിയോസിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുടെ കൂടെ എഎംടി ലഭിക്കും.

നിലവിലുള്ള മോഡലിലെ സൗകര്യങ്ങളും സംവിധാനങ്ങളും നിലനിര്‍ത്തുന്നതിനൊപ്പം അകത്തളത്തിന്റെയും പുറംഭാഗത്തിന്റെയും രൂപകല്‍പ്പനയിലെ പുതുമകളാണ് പുതിയ ഗ്രാന്‍ഡ് ഐ- 10 നെ വ്യത്യസ്ഥമാക്കുന്നത്. ഹെക്സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട് പുതിയ വാഹനത്തിന്. 

ആന്‍ഡ്രോയ്ഡ് ഓട്ടോ ആപ്ള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള ടച്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍ സിസ്റ്റമാണ് വാഹനത്തിലുള്ളത്. ഹ്യുണ്ടായിയുടെ പുതിയ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ ടെക്നോളജിയും ഈ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ പോളോ തുടങ്ങിയവരാണ് നിയോസിന്റെ പ്രധാന എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios