ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‍സ് വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേക പ്ലാറ്റ് ഫോം ഒരുക്കുന്നതായി റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‍സ് വൈദ്യുത വാഹനങ്ങൾക്കായി പ്രത്യേക പ്ലാറ്റ് ഫോം ഒരുക്കുന്നതായി റിപ്പോര്‍ട്ട്.
ഇ — ജി എം പി എന്ന ഈ പുത്തൻ വൈദ്യുത വാഹന പ്ലാറ്റ്ഫോമായിരിക്കും ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (ബി ഇ വി)ക്കെല്ലാം അടിത്തറയാവുക എന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ പ്ലാറ്റ്ഫോമിലാണ് അടുത്ത വർഷം മുതൽ നിരത്തിലെത്തുന്ന വൈദ്യുത വാഹനങ്ങളിൽ പലതും ഒരുങ്ങുന്നത്. റിപ്പോർട്ട് പ്രകാരം ‘ഐകോണിക് ഫൈവും’ കിയ മോട്ടോർ കോർപറേഷൻ വികസിപ്പിക്കുന്ന പുതിയ മോഡലും ഈ പ്ലാറ്റഫോമിൽ എത്തിയേക്കും. ഈ പ്ലാറ്റ്ഫോമിൽ മൊത്തം 23 വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കാനാണു ഹ്യുണ്ടേയുടെ പദ്ധതി. ഇതിൽ 11 എണ്ണം പൂർണമായും ബി ഇ വി വിഭാഗത്തിലുള്ളവയാകും. 2025 ആകുന്നതോടെ വൈദ്യുത വാഹന വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനും ഹ്യുണ്ടേയ് ലക്ഷ്യമിടുന്നു.
ഇ — ജി എം പി പ്ലാറ്റ്ഫോമിലെത്തുന്ന വൈദ്യുത വാഹനങ്ങൾക്ക് ഒറ്റ ചാർജിൽ ദീർഘദൂരം സഞ്ചരിക്കാൻ കഴിയുമെന്നാണ് ഹ്യുണ്ടേയിയുടെ അവകാശവാദം. മാത്രമല്ല, ഇതേ പ്ലാറ്റ്ഫോമിൽ വികസിപ്പിക്കുന്ന പ്രീമിയം മോഡലുകൾക്ക് സ്‍പോര്‍ട്‍സ് കാറുകളുടെ കരുത്തും പ്രകടനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
