Asianet News MalayalamAsianet News Malayalam

സ്‍പോര്‍ട്‍സ്‍മാന്‍ ലുക്കില്‍ ഹ്യുണ്ടായി i20 N-ലൈൻ

പ്രീമിയം ഹാച്ച്ബാക്കായ ഐ 20യുടെ സ്‌പോർട്ടിയർ രൂപത്തിലുള്ള പതിപ്പായ i20 N-ലൈൻ മോഡൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി.  

Hyundai i20 N Line revealed
Author
Mumbai, First Published Oct 3, 2020, 10:56 AM IST

പ്രീമിയം ഹാച്ച്ബാക്കായ ഐ 20യുടെ സ്‌പോർട്ടിയർ രൂപത്തിലുള്ള പതിപ്പായ i20 N-ലൈൻ മോഡൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി.  കൂടുതൽ കരുത്തുറ്റ എഞ്ചിനും അപ്ഡേറ്റ് ചെയ്ത എക്സറ്റീരിയർ ഇന്റീരിയർ ഘടകങ്ങളുടെയും ഒപ്പമാണ് ഈ വാഹനം എത്തുന്നത്. പുതിയ 17 ഇഞ്ച് അലോയി വീലുകളും, ബ്ലാക്ക്ഔട്ട് സൈഡ് സ്കിർട്ടിംഗിനുമായി സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നുണ്ട്.

N-ബ്രാൻഡഡ് സ്റ്റിയറിംഗ് വീൽ, മെറ്റൽ പെഡലുകൾ, റെഡ് സ്റ്റിച്ചിംഗിനൊപ്പം N ഗിയർ ഷിഫ്റ്റ് നോബ്, റെഡ് സ്റ്റിച്ചിംഗ്, N ലോഗോയുള്ള N-ബ്രാൻഡഡ് സ്‌പോർടി സീറ്റുകൾ എന്നിവയും N-ലൈൻ എക്‌സ്‌ക്ലൂസീവ് ഘടകങ്ങളാണ്. ഹൂഡിന് കീഴിൽ 84 bhp കരുത്ത് വികസിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും സ്റ്റാൻഡേർഡ് മോഡലിൽ എന്ന പോലെ 1.0 ലിറ്റർ ടർബോ എഞ്ചിനും i20 N-ലൈനിന് ലഭിക്കുന്നു.

എസി വെന്റുകളിലും ഡോർ ഹാൻഡിലുകളിലും റെഡ് ഹൈലൈറ്റുകൾ നൽകിയിട്ടുണ്ട്. 100 bhp, 120 bhp എന്നിങ്ങനെ രണ്ട് സ്റ്റേറ്റിൽ ഇത് വാഗ്ദാനം ചെയ്യുന്നു. ഈ രണ്ടു പതിപ്പുകളും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി വരുന്നു. വെന്യു 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനൊപ്പം iMT ഓപ്ഷനും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, N-ലൈനിന് ഏഴ് സ്പീഡ് DCT -യും മാനുവൽ ഓപ്ഷനും ലഭിക്കും. 2021 -ന്റെ തുടക്കത്തില്‍ യൂറോപ്യൻ വിപണികളിലാകും i20 N-ലൈൻ വിൽപ്പനക്കെത്തുക. എന്നാല്‍ ഇന്ത്യയിൽ i20 N-ലൈൻ പുറത്തിറക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം  ഐ20യുടെ പുതിയ പതിപ്പ് 2020 ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. പുത്തന്‍ ഐ20യുടെ നിര്‍മ്മാണം കമ്പനി തുടങ്ങിയെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ i20 വിപണിയിലേക്ക് എത്തുന്നത് എന്നാതാണ് പ്രധാന സവിശേഷത. മുന്‍ഭാഗമാണ് ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.  വെന്യുവിൽ പരിചയപ്പെടുത്തിയ iMT ഗിയർബോക്‌സ് വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിലും ഹ്യുണ്ടായി അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്. സ്‌പോർട്ടിയർ ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ, വീലുകൾ എന്നിവ ഉപയോഗിച്ച് സ്വീകരിച്ച സ്ലൈക്കർ ഡിസൈൻ ഒരു യൂറോപ്യൻ പ്രൗഢിയാണ് വാഹനത്തിനു നൽകുന്നത്.

കൂടാതെ ഷാർക്ക്ഫിൻ ആന്റിന, 15 ഇഞ്ച് ഫോർ-സ്‌പോക്ക് അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ പ്രധാന സവിശേഷതകളായിരിക്കും. അതോടൊപ്പം ഒരു സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബോസ് ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ , ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകൾ പുതിയ ഹ്യുണ്ടായി i20 വാഗ്‌ദാനം ചെയ്യുന്നുണ്ട്.

മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍. കണക്ട് കാറെന്ന് ഖ്യാതിയുമായിട്ടാണ് പുതുതലമുറ ഐ 20 വിപണിയില്‍ എത്തുക.

Follow Us:
Download App:
  • android
  • ios