Asianet News MalayalamAsianet News Malayalam

ജനപ്രിയ മോഡലിന്‍റെ വില കൂട്ടി, വേരിയന്‍റുകളും നീക്കി ഹ്യുണ്ടായി

ഏറ്റവും പുതിയ വില വർദ്ധനയ്ക്ക് ശേഷം, ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പ് 7.18 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭിക്കും.

Hyundai i20 prices hiked and variants removed
Author
First Published Jan 31, 2023, 10:20 AM IST

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളാായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ, i20 ഹാച്ച്ബാക്ക് മോഡൽ ലൈനപ്പിൽ നിന്ന് 1.0L ടർബോ-പെട്രോൾ iMT വേരിയന്റുകൾ (സ്പോർട്സ് ടർബോ, ആസ്റ്റ ടർബോ) നീക്കം ചെയ്തു. ഇപ്പോൾ, ടർബോ-പെട്രോൾ എഞ്ചിൻ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് സ്‌പോർട്‌സ്, ആസ്റ്റ ട്രിമ്മുകളിൽ ലഭ്യമാകും. വേരിയന്റ് ലൈനപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന് പുറമേ, ഹ്യുണ്ടായ് i20 യുടെ വില 21,500 രൂപ വരെ വർദ്ധിപ്പിച്ചതായും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും പുതിയ വില വർദ്ധനയ്ക്ക് ശേഷം, ഹാച്ച്ബാക്കിന്റെ പെട്രോൾ പതിപ്പ് 7.18 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെ വില പരിധിയിൽ ലഭിക്കും.

മോഡൽ ലൈനപ്പിൽ സ്‌പോർട്‌സ് DCT, ആസ്‍റ്റ DCT,ആസ്റ്റ  DCT ഡ്യുവൽ ടോൺ എന്നിങ്ങനെ മൂന്ന് 1.0L ടർബോ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾ ഉൾപ്പെടുന്നു. ഇവയുടെ വില യഥാക്രമം 10.11 ലക്ഷം രൂപ, 11.68 ലക്ഷം രൂപ, 11.83 ലക്ഷം രൂപ എന്നിങ്ങനെയാണ്. നാല് 1.5 എൽ ഡീസൽ വേരിയന്റുകളുണ്ട്. മാഗ്ന (8.42 ലക്ഷം), സ്‌പോർട്‌സ് (9.28 ലക്ഷം), ആസ്റ്റ (ഒ) (10.83 ലക്ഷം), ആസ്റ്റ (ഒ) ഡ്യുവൽ ടോൺ (10.98 ലക്ഷം) എന്നിവയാണവ. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.

ഈ കിടിലന്‍ സുരക്ഷാ സംവിധാനമുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന അഞ്ച് കാറുകൾ

കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകല്‍ പരിശോധിച്ചാല്‍, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് 2022 അവസാനത്തോടെ ഹ്യൂണ്ടായ് i20 ഫെയ്‌സ്‌ലിഫ്റ്റിൽ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. മുൻവശത്ത് അൽപ്പം അപ്‌ഡേറ്റ് ചെയ്‍ത ബമ്പറും ഗ്രില്ലും പുനർരൂപകൽപ്പന ചെയ്ത ഇൻസേർട്ടുകളുൾപ്പെടെയുള്ള വലിയ ഡിസൈൻ മാറ്റങ്ങൾക്ക് ഹാച്ച്ബാക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. പുതിയ അലോയ് വീലുകൾ, പുതുക്കിയ റിയർ ബമ്പർ, ബൂട്ട് ലിഡ് എന്നിവയ്‌ക്കൊപ്പം ഹ്യുണ്ടായി വെന്യുവിന് സമാനമായ ടെയിൽ‌ലാമ്പുകളും ഇതിന് ലഭിച്ചേക്കാം.

പുതിയ ഇന്റീരിയർ തീം, അപ്‌ഡേറ്റ് ചെയ്‌ത സീറ്റ് അപ്‌ഹോൾസ്റ്ററി, പുതിയ കണക്റ്റഡ് ഫീച്ചറുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയ്‌ക്കൊപ്പം പുതിയ ഹ്യുണ്ടായ് i20 വാഗ്ദാനം ചെയ്യാവുന്നതാണ്. വാഹനത്തിന്‍റെ എഞ്ചിനില്‍ ൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. നിലവിൽ, ഈ മോഡലിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണങങള്‍ ഒന്നും ഇതുവരെ ഇല്ല. എന്നിരുന്നാലും, പുതുക്കിയ മോഡൽ 2024 ൽ ഇന്ത്യൻ വിപണിയിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios