നിരവധിയിടങ്ങളില്‍ വാഹനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
കോന എസ് യു വിയെ തിരിച്ചു വിളിച്ചു പരിശോധിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച് എം ഐ എൽ). ബാറ്ററി സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ഏപ്രിൽ ഒന്നിനും 2020 ഒക്ടോബർ 31നുമിടയ്ക്കു നിർമിച്ച 456 ഓളം വാഹനങ്ങളാണ് തിരിച്ചുവിളിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹനത്തിലെ ഹൈവോൾട്ടേജ് ബാറ്ററി സംവിധാനമാണു പരിശോധിക്കുക. പരിശോധനയിൽ തകരാർ കണ്ടെത്തിയാല്‍ ആ പ്രശ്നം സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണു ഹ്യുണ്ടേയിയുടെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള കോന ഉടമകളെ നേരിട്ടു വിവരം അറിയിക്കും. വാഹനങ്ങളെ അംഗീകൃത ഡീലർഷിപ്പുകളിലേക്കു തിരിച്ചുവിളിച്ച് പരിശോധിച്ച് തകരാര്‍ പരിഹരിക്കാനാണ് ഹ്യുണ്ടായിയുടെ നീക്കം.
നേരത്തെ 2017 സെപ്റ്റംബറിനും 2020 മാർച്ചിനുമിടയിൽ നിർമിച്ച 77,000 കോനകളെ ആഗോളവ്യാപകമായി തിരിച്ചുവിളിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് തിരിച്ചുവിളിക്കൽ നോട്ടീസ് സമർപ്പിക്കാനുള്ള നടപടി അവസാനഘട്ടത്തിലായിരുന്നു.
2019 ൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഉൾപ്പെടെ 16 ഓളം കോന ഇവികൾ ആഗോളതലത്തിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിൽ ഭൂഗർഭ സ്ഥലത്ത് പാർക്ക് ചെയ്‍തിരുന്ന ഒരു കോന വാഹനത്തിന് തീപിടിച്ചതായും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. എൽജിയാണ് കോനക്കുവേണ്ട ബാറ്ററികൾ നിർമിച്ച് നൽകുന്നത്. തീപിടിത്തത്തിന്റെ കാരണം ഹ്യൂണ്ടായുമായി ചേർന്ന് സംയുക്തമായി അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണ കൊറിയയിൽ മാത്രം 25,564 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ബാറ്ററി തകരാർ കാരണം കഴിഞ്ഞ വർഷം ഷാങ്ഹായിലെ പാർക്കിങ് സ്ഥലത്ത് ടെസ്‌ല മോഡൽ എസിന് തീ പിടിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതേ മോഡലിന് ഹോങ്കോങ്ങിലും തീ പിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഫെബ്രുവരിയിൽ, പോർഷെ അതിന്റെ പുതിയ ടയ്‌കാൻ ഇലക്ട്രിക് കാറുകളിലൊന്ന് യുഎസ് ഉപഭോക്താവിന്റെ ഗാരേജിൽവച്ച് തീപിടിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വൈദ്യുത കാറുകളുടെ വിപണിയിൽ കൂടുതൽ മുതൽമുടക്കാൻ ഹ്യുണ്ടായി ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നം ഉയർന്ന് വന്നിരിക്കുന്നത്. ടെസ്‌ല, പോർഷെ പോലുള്ള നിർമാതാക്കളും മുൻകാലങ്ങളിൽ ബാറ്ററി തകരാറുകാരണം തിരിച്ചുവിളിക്കലും അന്വേഷണവും നടത്തിയിട്ടുണ്ട്.
2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം 2019 ജൂലൈ ആദ്യമാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത് സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ് മണിക്കുർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്റ്റ് ചാർജറിൽ 54 മിനിട്ട് കൊണ്ട് 80 ശതമാനം ചാർജാകും.
കോന എക്സ്റ്റൻഡിനു 64kWh ബാറ്ററിയും 150 kW   ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 5, 2020, 12:27 PM IST
Post your Comments