Asianet News MalayalamAsianet News Malayalam

പുതിയ ഇലക്ട്രിക്ക് മോഡലുമായി ഹ്യുണ്ടായി

ഇലക്ട്രിക്ക് ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെക്കൂടി അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 

Hyundai Mistra Electric Revealed
Author
Mumbai, First Published Nov 24, 2020, 8:51 AM IST

ഇലക്ട്രിക്ക് ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെക്കൂടി അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ചൈനയിൽ നടക്കുന്ന ഗ്വാങ്‌ഷോ ഓട്ടോഷോയിലാണ് മിസ്‍ട്ര എന്ന പുതിയ ഇലക്ട്രിക് സെഡാനെ കമ്പനി പരിചയപ്പെടുത്തിയത്. ചൈനീസ് വിപണിക്കായി മാത്രമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,

ഏകദേശം 520 കിലോമീറ്റർ മൈലേജാണ് സെഡാനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഹ്യുണ്ടായിയുടെയും BAIC-ന്റെയും സംയുക്ത സംരംഭമായ ബീജിംഗ്-ഹ്യുണ്ടായിയാണ് മിസ്ട്ര നിർമിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോം ഫിനിഷ്, ഒഴുകുന്ന ബോഡി വർക്ക്, വലിയ ഫ്രണ്ട് ഗ്രിൽ എന്നിവയുള്ള സ്ലൈക്ക് സ്റ്റൈലിംഗാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. 2,770 മില്ലീമീറ്റർ നീളമുള്ള വീൽബേസ് ക്ലാസിലെ ഏറ്റവും മികച്ച ഇന്റീരിയർ സ്പേസാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു.

മിസ്ട്ര ഇലക്ട്രിക് സെഡാനിൽ 1.8 ലിറ്റർ, 1.5 ലിറ്റർ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തേത് 141 bhp പവറും 176 Nm ടോര്‍ഖും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 1.5 ലിറ്റർ എഞ്ചിൻ 168 bhp കരുത്തിൽ 252 Nm ടോര്‍ക്കും ആണ് വികസിപ്പിക്കുന്നത്. 56.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് വേരിയന്റിന്റെ പ്രധാന ഭാഗം.ഇതിന്റെ പവർ, ടോർഖ് കണക്കുകൾ യഥാക്രമം 181 bhp, 310 Nm എന്നിങ്ങനെയാണ്. ഇലക്ട്രിക് മിസ്ട്ര 520 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

മിസ്ട്രയിൽ നിരവധി ക്യാബിൻ സുഖസൗകര്യങ്ങളും സാങ്കേതികവിദ്യകളും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. അതിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്രൈവർ സഹായ സംവിധാനങ്ങൾ, പനോരമിക് സൺറൂഫ്, സറൗണ്ട് വ്യൂ മോണിറ്റർ എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഫോർവേഡ് കൊളീഷൻ അവോയിഡൻസ് സംവിധാനം, ഹൈവേ ഡ്രൈവിംഗ് സഹായം, നാവിഗേഷൻ അധിഷ്ഠിത ക്രൂയിസ് കൺട്രോൾ എന്നിവയും റിയർ ക്രോസ് ട്രാഫിക് അലേർട്ടുമാണ് ഇലക്ട്രിക് സെഡാന്റെ സുരക്ഷാ ഉപകരണങ്ങളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.  മിസ്ട്ര ഇലക്ട്രിക് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത് അടുത്ത വർഷത്തിന്റെ തുടക്കത്തോടെ ആയിരിക്കും. 

Follow Us:
Download App:
  • android
  • ios