മെയ് മാസത്തിൽ ഹ്യുണ്ടായി കാറുകൾക്കും എസ്‌യുവികൾക്കും നാല് ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഗ്രാൻഡ് i10 നിയോസ് മുതൽ അയോണിക്ക് 5 ഇവി വരെയുള്ള മോഡലുകൾക്ക് ഈ ഓഫർ ബാധകമാണ്. ഡീലർമാരുടെ പക്കൽ സ്റ്റോക്കുള്ള മോഡലുകൾക്ക് ഈ ആനുകൂല്യം ലഭിക്കും.

മെയ് മാസത്തിൽ കാറുകളും എസ്‌യുവികളും വാങ്ങുന്നവർക്ക് സന്തോഷ വാർത്ത. നാല് ലക്ഷം രൂപ വരെ ലഭിക്കുന്ന ഏറ്റവും വലിയ ഓഫർ പ്രഖ്യാപിച്ച് ദകിഷിണ കൊറയിൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി ഇന്ത്യ. ഇതിൽ അടുത്തിടെ പുറത്തിറക്കിയ 2025 മോഡലും 2024 മോഡലും ഉൾപ്പെടുന്നു. ചില ഡീലർമാരുടെ പക്കൽ വിറ്റുപോകാതെ കിടക്കുന്ന മോഡലുകളാണിവ. 

കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ കാറായ ഗ്രാൻഡ് i10 നിയോസിന്‍റെ വിലക്കിഴിവിനെക്കുറിച്ച് പറയുമ്പോൾ, അതിന്‍റെ സിഎൻജി വേരിയന്റിന് 80,000 രൂപ വരെ കിഴിവ് ലഭിക്കുന്നു, അതേസമയം എൻട്രി ലെവൽ ഇറ വേരിയന്റ് ഒഴികെ, പെട്രോൾ മാനുവൽ വേരിയന്റിന് 75,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. പെട്രോൾ എഎംടി വേരിയന്റുകൾക്ക് 60,000 രൂപ വരെ കിഴിവ് ലഭ്യമാണ്. അടിസ്ഥാന മോഡലിന് 45,000 രൂപ കിഴിവ് നൽകുന്നു. ഓറ സെഡാനെക്കുറിച്ച് പറയുകയാണെങ്കിൽ, സിഎൻജിയിൽ പരമാവധി 65,000 രൂപ കിഴിവ് നൽകുന്നു. എങ്കിലും, എൻട്രി ലെവൽ E മോഡലിന് 25,000 രൂപയുടെ ഓഫർ മാത്രമേ ലഭിക്കുന്നുള്ളൂ. പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 50,000 രൂപ വരെ കിഴിവ് ലഭ്യമാണ്.

ഹ്യുണ്ടായ് എക്‌സ്റ്റർ പെട്രോൾ, സിഎൻജി വേരിയന്റുകളിലെ EX, EX (O) എന്നീ ബേസ് ട്രിമ്മുകൾക്കും വെറും 5,000 രൂപയുടെ കിഴിവ് ലഭിക്കും. ശേഷിക്കുന്ന പെട്രോൾ, സിഎൻജി വേരിയന്റുകൾക്ക് യഥാക്രമം 55,000 രൂപയും 60,000 രൂപയും കിഴിവ് ലഭിക്കുന്നു. ചില ഡീലർമാരിൽ ഇപ്പോഴും സ്റ്റോക്കിലുള്ള അൽകാസർ എസ്‌യുവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് 65,000 രൂപ വരെ കിഴിവുകൾ ലഭിക്കുന്നുണ്ട്. അതേസമയം ഏറ്റവും പുതിയ മോഡലിന് ഏകദേശം 50,000 രൂപ ആനുകൂല്യങ്ങൾ ലഭിക്കുന്നു.

ഹ്യുണ്ടായി വെന്യു എസ്‌യുവിക്കും ഓഫറുകൾ ലഭിക്കുന്നു. 1.2 ലിറ്റർ കപ്പ എഞ്ചിനും മാനുവൽ ഗിയർബോക്സും ഉള്ള വെന്യു എസ്‌യുവിയുടെ ഉയർന്ന മോഡൽ 75,000 രൂപ വരെ കിഴിവിൽ വാങ്ങാം. എസ്‌യുവിയുടെ 1.0L ടർബോ, എൻ ലൈൻ വേരിയന്റുകളുടെയും കാര്യവും ഇതുതന്നെ. എന്നിരുന്നാലും, S+, S(O)+, S(O)+ AE വേരിയന്റുകൾക്ക് 65,000 രൂപ വരെ കുറഞ്ഞ ആനുകൂല്യങ്ങൾ ലഭ്യമാണ്. 2025 ഒക്ടോബറോടെ ഇന്ത്യൻ വിപണിയിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പതിപ്പ് കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നതിനാൽ, 2024 മോഡൽ അയോണിക്ക് 5 ഇവിക്ക് പരമാവധി നാല് ലക്ഷം രൂപ കിഴിവ് ലഭിക്കും.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

YouTube video player