Asianet News MalayalamAsianet News Malayalam

നിയോസിന് കോർപ്പറേറ്റ് എഡിഷനുമായി ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസിന് കോർപറേറ്റ് എഡിഷൻ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി

Hyundai NIOS Grand i10 Corporate Edition
Author
Mumbai, First Published Sep 16, 2020, 8:43 AM IST

ഹാച്ച്ബാക്ക് മോഡൽ ആയ ഗ്രാൻഡ് i10 നിയോസിന് കോർപറേറ്റ് എഡിഷൻ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി. മാഗ്ന വേരിയന്റ് അടിസ്ഥാനമായ ഗ്രാൻഡ് i10 നിയോസ് ആണ് കോർപ്പറേറ്റ് എഡിഷനിൽ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

മാഗ്ന വേരിയന്റിലെ എല്ലാ ഫീച്ചറുകളും ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷനിലുമുണ്ടാകും. ഒപ്പം കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയേക്കും. സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, സെൻട്രൽ ലോക്കിംഗ്, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, സ്റ്റിയറിംഗ് വീലിൽ ഓഡിയോ നിയന്ത്രണങ്ങൾ, മുന്നിലും പിന്നിലും സ്പീക്കറുകൾ, കീലെസ്സ് എൻ‌ട്രി, റിയർ എസി വെന്റുകൾ, പവർ വിൻഡോകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

വാഹനത്തിന്റെ എക്‌സ്റ്റീരിയറിൽ ടേൺ ഇൻഡിക്കേറ്ററുകൾ ചേർന്ന ഇലക്ട്രിക്ക് ഫോൾഡിങ് റിയർവ്യൂ മിററുകൾ, R15 ഗൺ മെറ്റൽ സ്റ്റൈൽ വീൽ കപ്പ് എന്നിവയാണ്. കോർപറേറ്റ് എഡിഷൻ ബാഡ്ജിങ്ങും എക്‌സ്റ്റീരിയറിൽ ഉണ്ടാകും. കപ്പ് ഹോൾഡറിൽ ക്രമീകരിക്കാവുന്ന പ്ളഗ്-ഇൻ എയർ പ്യൂരിഫൈയർ, 2-DIN ഓഡിയോ സിസ്റ്റത്തിന് പകരം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 6.75-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം എന്നിവയാണ് ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷന്റെ ഇന്റീരിയറിലെ പുതിയ ഫീച്ചറുകൾ.

82 എച്ച്പി പവറും 114 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന നാച്ചുറലി അസ്പിറേറ്റഡ് 1.2-ലിറ്റർ കാപ്പ എൻജിനിലും 74 ബിഎച്പി കരുത്തും 190 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.2 ലീറ്റർ ഡീസൽ എൻജിനിലും ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

2019 ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിനെ ഹ്യുണ്ടായി ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഗ്രാന്‍ഡ് i10-ന്റെ മൂന്നാം തലമുറ മോഡലും ഇന്ത്യയില്‍ രണ്ടാം തലമുറ മോഡലുമാണിത്. ഗ്രാന്‍ഡ് ഐ10 നിയോസ് 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിന്‍ നല്‍കി അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു.  

ദ അത്‌ലറ്റിക്ക് മിലേനിയല്‍ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങിയ വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കൂടാതെ 1.2 ലീറ്റര്‍, പെട്രോള്‍ എന്‍ജിനും 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഐ 10 നിയോസില്‍ ഉള്ളത്.

പെട്രോള്‍ എന്‍ജിന് 83 പിഎസ് കരുത്തും 11.6 കെജിഎം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 75 പിഎസ് കരുത്തും 19.4 എന്‍എം ടോര്‍ക്കുമുണ്ട്. ഇരു എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും എഎംടി ഗിയര്‍ബോക്‌സുമുണ്ട്. പെട്രോള്‍ മോഡലിന് ലീറ്ററിന് 20.7 മൈലേജും ഡീസല്‍ മോഡലിന്  ലീറ്ററിന് 26.2 മൈലേജുമാണ് ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്.  

പഴയ ഗ്രാന്‍ഡ് i10 മോഡലില്‍ നിന്നും നിരവധി മാറ്റങ്ങങ്ങളോടെയാണ് പുതിയ നിയോസ് പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള കാസ്‌കാഡ് ഗ്രില്‍, വ്യത്യസ്തമായ ഡേ ടൈം റണ്ണിങ് ലാമ്പ്, പ്രൊജക്ട ഹെഡ്‌ലാമ്പ്, ക്രോം ഡോര്‍ ഹാന്‍ഡില്‍, റൂഫ് റെയില്‍സ്, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് പുറംമോഡിയിലെ സവിശേഷതകള്‍.

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡും പുതുക്കിപ്പണിതിട്ടുണ്ട്. ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സവിശേഷതകളാണ്.

Follow Us:
Download App:
  • android
  • ios