ദില്ലി: രാജ്യത്തെ വില്‍പ്പനാന്തര സേവനത്തില്‍ ഒന്നാംസ്ഥാനം നേടി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ജെഡി പവര്‍ വില്‍പ്പനാനന്തര കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്സ് നടത്തിയ പഠന റാങ്കിംഗിലാണ്  രാജ്യത്തെ രണ്ടാമത്ത വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി ഒന്നാമതായത്.  903 പോയിന്റുമായാണ് ഹ്യുണ്ടായി മോട്ടോഴ്സ് ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഹ്യുണ്ടായിയുടെ ഈ നേട്ടം. 

കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനുള്ളില്‍ കസ്റ്റമര്‍ സര്‍വീസിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളും ഓരോ ബ്രാന്‍ഡിന്റെയും പ്രകടനവും പരിഗണിച്ചാണ് ഹ്യുണ്ടായി മോട്ടോഴ്‍സിനെ ഒന്നാം റാങ്കിലേക്ക് പരിഗണിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള 1326 സര്‍വീസ് ഔട്ട്ലെറ്റുകളുള്ള ഹ്യുണ്ടായ് 30 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് വര്‍ഷംതോറും സര്‍വീസ് നല്‍കുന്നത്. മികച്ച ഡിജിറ്റല്‍ സര്‍വീസ് അനുഭവം, പിക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ്, സൗജന്യ കാര്‍ കെയര്‍ ക്ലിനിക്ക്, സര്‍വീസ് ക്യാമ്പ് തുടങ്ങി ഉപഭോക്താക്കള്‍ക്കുതകുന്ന നിരവധി സേവനങ്ങളും ഹ്യുണ്ടായ് നല്‍കുന്നുണ്ട്.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹ്യുണ്ടായി മോട്ടോഴ്‍സ് ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ് എസ് കിം പറഞ്ഞു. ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡായതിനാല്‍ തന്നെ ഏറ്റവും മികച്ചത് അവര്‍ക്ക് നല്‍കേണ്ട കടമ ഞങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.