Asianet News MalayalamAsianet News Malayalam

നൽകുന്നത് മൂന്നുകോടി, ഹ്യുണ്ടായിയുടെ സ്‍നേഹത്തിൽ കണ്ണുനിറഞ്ഞ് തമിഴ് നാട്

ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി. ഹ്യൂണ്ടായ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷനാണ് സഹായം നൽകുന്നത്. 

Hyundai to donate three crore in flood relief support to Tamil Nadu
Author
First Published Dec 8, 2023, 11:27 AM IST

മിഴ്‌നാട്ടിലെ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി. ഹ്യൂണ്ടായ് ഇന്ത്യയുടെ സിഎസ്ആർ വിഭാഗമായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷനാണ് സഹായം നൽകുന്നത്. ചുഴലിക്കാറ്റ് കാരണം പേമാരിയും നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഉണ്ടായി. അതേസമയം ആയിരക്കണക്കിന് ആളുകളെ തീരങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചു.

ഭക്ഷണം, വെള്ളം, പാർപ്പിടം, വൈദ്യസഹായം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസം എത്തിക്കുന്നതിന് സംസ്ഥാന സർക്കാർ അധികാരികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹ്യുണ്ടായ് പറഞ്ഞു. കൂടാതെ, കമ്പനി സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് എമർജൻസി റോഡ് സൈഡ് അസിസ്റ്റൻസ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായ് ഉപഭോക്താക്കൾക്ക് വാഹന നിർമ്മാതാക്കളുടെ കസ്റ്റമർ കെയർ ഹെൽപ്പ് ലൈൻ നമ്പറിൽ 1800-102-4645 ൽ സഹായത്തിനായി ബന്ധപ്പെടാം.

വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഹീറോയും, വളർച്ച ഇത്ര ശതമാനം

ഈ പരീക്ഷണ സമയങ്ങളിൽ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ തമിഴ്‌നാട്ടിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും നമ്മുടെ ആഗോള കാഴ്ചപ്പാടിന്റെ പ്രതിഫലനമെന്ന നിലയിൽ മാനവികതയ്‌ക്കുള്ള പുരോഗതി - ഇതുപോലുള്ള സമയങ്ങളിൽ കമ്മ്യൂണിറ്റികൾ നേരിടുന്ന വെല്ലുവിളികൾ ലഘൂകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എംഡിയും സിഇഒയുമായ ഉൻ സൂ കിം പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് തങ്ങൾ മൂന്നുകോടി രൂപ സംഭാവന ചെയ്‍തിട്ടുണ്ടെന്നും അത് അടിയന്തിര സഹായം എത്തിക്കുകയും ബാധിത പ്രദേശങ്ങളിലും സമൂഹങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.  കൂടാതെ റേഷൻ, ടാർപോളിൻ, ബെഡ്ഷീറ്റുകൾ, പായകൾ തുടങ്ങിയ ദുരിതാശ്വാസ കിറ്റുകളും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ നൽകും. ചുഴലിക്കാറ്റിന്റെ അനന്തരഫലങ്ങൾ പരിഹരിക്കുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ സ്ഥാപിക്കാനും ഗ്രാമങ്ങൾ വൃത്തിയാക്കാനും കമ്പനി പദ്ധതിയിടുന്നു. ചുഴലിക്കാറ്റ് ബാധിച്ച് നശിച്ച വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിമുകൾക്ക് മൂല്യത്തകർച്ച തുകയിൽ 50 ശതമാനം കിഴിവും ഹ്യൂണ്ടായ് വാഗ്ദാനം ചെയ്യും. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios