Asianet News MalayalamAsianet News Malayalam

i20 N ലൈന്‍; വില പ്രഖ്യാപിച്ച് ഹ്യുണ്ടായി

i20 N ലൈനിന്റെ വില പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി

Hyundai unveils i20 N Line in India
Author
Mumbai, First Published Sep 4, 2021, 4:27 PM IST

എന്‍ ലൈന്‍ ബ്രാന്റിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ i20 N ലൈനിന്റെ വില പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. N6 iMT, N8 iMT, N8 DCT എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന് 9.84 ലക്ഷം രൂപ മുതല്‍ 11.75 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പെര്‍ഫോമെന്‍സിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണ് ഐ20 എന്‍ ലൈന്‍. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ പെര്‍ഫോമെന്‍സ് കരുത്തന്റെ ഹൃദയം. ഇത് 118 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഐ.എം.ടി., ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 

റെഗുലര്‍ ഐ20-യുടെ രൂപത്തിനൊപ്പം സ്പോര്‍ട്ടിയാക്കുന്നതിനുള്ള മിനുക്കുപണികള്‍ വരുത്തിയാണ് ഐ20 എന്‍ ലൈന്‍ എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പുതുമയുള്ള പ്രതലത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, ബമ്പറിന്റെ ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് സ്ട്രിപ്പ്, എന്‍ ലോഗോ പതിപ്പിച്ചിട്ടുള്ള ബ്ലാക്ക് ഗ്രില്ല് എന്നിവയാണ് പുറംമോടിയില്‍ ഐ20 എന്‍ ലൈനിന് സ്പോര്‍ട്ടി ഭാവം ഒരുക്കുന്നത്. പെര്‍ഫോമെന്‍സ് വാഹനത്തിന് ഇണങ്ങുന്ന സസ്പെന്‍ഷനും എക്സ്ഹോസ്റ്റും ഇതില്‍ നല്‍കുന്നുണ്ട്.

ഹ്യുണ്ടായി i20 N ലൈനിന് ഒരു സ്പോർട്ടിയർ ഡ്യുവൽ-ടോൺ ബമ്പറാണ്‌ മുൻ കാഴ്ച്ചയിൽ ആകർഷണം. ഏറ്റവും താഴ്ഭാഗത്ത് ചുവപ്പ് നിറത്തിന്റെ ബീഡിങ് നൽകി സ്‌പോർട്ടി ലുക്ക് കൂട്ടിയിട്ടുണ്ട്. മാറ്റ് ബ്ലാക്ക് ഘടകങ്ങളും N Line ലോഗോയും ഉൾകൊള്ളുന്ന കാസ്കേഡിങ് ഗ്രില്ലും വ്യത്യസ്തമാണ്. പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് വശങ്ങളിൽ ആകർഷണം. അവയ്ക്ക് പുറകിലായി ചുവന്ന ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ ക്രമീകരിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിന്റെ ബീഡിങ്ങുള്ള കറുപ്പ് സൈഡ് സ്കർട്ടും വശങ്ങളുടെ സ്‌പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നു. പുറകിൽ ഡിഫ്യൂസറും ഇരട്ട-എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുമുള്ള സ്‌പോർട്ടിയർ ബമ്പർ, ടെയിൽ ഗേറ്റ് സ്‌പോയിലർ, രണ്ട് ടെയിൽ-ലാമ്പ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു ഡാർക്ക് ക്രോം ഗാർണിഷ് എന്നിവയാണ് ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങൾ.

16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഈ മോഡല്‍ നല്‍കിയിട്ടുള്ളത്.  തണ്ടർ ബ്ലൂ എന്ന എക്‌സ്‌ക്‌ളൂസീവ് നിറത്തോടൊപ്പം ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, പോളാർ വൈറ്റ് എന്നീ നിറങ്ങളിൽ ഹ്യുണ്ടേയ് i20 N ലൈൻ വാങ്ങാം. ഫാന്റം ബ്ലാക്ക് റൂഫുള്ള തണ്ടർ ബ്ലൂ, ഫാന്റം ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ് എന്നിങ്ങനെ രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിലും ഹ്യുണ്ടേയ് i20 N ലൈൻ വാങ്ങാം.  

നിലവിലുള്ള മോഡലുകളെ അടിസ്ഥാനമാക്കി തന്നെയാവും എൻ ലൈൻ ബ്രാൻഡ് അവതരിപ്പിക്കുക. നിലവിൽ യൂറോപ്പ്, ദക്ഷിണകൊറിയ, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ബ്രാൻഡ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. i20 N ലൈൻ ആണ് N-ലൈൻ ശ്രേണിയിൽ ഇന്ത്യയിൽ ആദ്യം എത്തുക.

സ്പോർട്‍സ് കാറുകളുടെ രൂപഭംഗിയാണ് ഇവയെ നിലവിലുള്ള മോഡലുകളിൽനിന്ന് വ്യത്യസ്‍തമാക്കുന്നത്. കമ്പനിയുടെ ജർമനിയിലെ നർബർറിങ്ങിലെ യൂറോപ്യൻ ടെക്നിക്കൽ സെന്ററിനോടും നാംയാങ് ആർ ആൻഡ് ഡി സെന്ററിനോടുമുള്ള ആദര സൂചകമായാണ് N-ലൈൻ എന്ന പേര് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേൾഡ് റാലി ചാമ്പ്യൻഷിപ്പിലേക്ക് ഹ്യുണ്ടായി കാറുകൾ തയ്യാറാക്കുന്ന വിഭാഗവുമായി ചേർന്നാണ് N-ലൈൻ ഡിവിഷൻ പ്രവർത്തിക്കുന്നത്.

ഹ്യുണ്ടായിയുടെ എക്‌സ്‌ക്ലൂസീവ് റീട്ടെയ്ല്‍ ശൃംഖലയായ സിഗ്നേച്ചര്‍ ഡീലര്‍ഷിപ്പുകളിലൂടെയായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 25000 രൂപ അടച്ചാല്‍ രാജ്യത്തെ 97 നഗരങ്ങളിലുള്ള 188 ഹ്യുണ്ടായി സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴി വാഹനം ബുക്ക് ചെയ്യാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios