Asianet News MalayalamAsianet News Malayalam

ഐ20 എൻ ലൈൻ ബുക്കിംഗ് തുടങ്ങി ഹ്യുണ്ടായി

സ്പോർട്‍സ് കാറുകളുടെ രൂപഭംഗിയാണ് ഇവയെ നിലവിലുള്ള മോഡലുകളിൽനിന്ന് വ്യത്യസ്‍തമാക്കുന്നത്...

Hyundai unveils i20 N Line India booking opens
Author
Mumbai, First Published Aug 25, 2021, 6:19 PM IST

ദക്ഷിണകൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി N-ലൈൻ ശ്രേണിയിലെ പെർഫോമൻസ് കാറുകൾ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബറിലാണ് ഹ്യുണ്ടായി i20 N ലൈനിന്റെ വില പ്രഖ്യാപിച്ച് വില്‍പ്പന ആരംഭിക്കുന്നത്. ഇപ്പോള്‍ i20 N ലൈനിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ഹ്യുണ്ടായി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 25000 രൂപ അടച്ചാല്‍ രാജ്യത്തെ 97 നഗരങ്ങളിലുള്ള 188 ഹ്യുണ്ടായി സിഗ്നേച്ചർ ഡീലർഷിപ്പുകൾ വഴിയാണ് കമ്പനി ബുക്കിംഗ് സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള മോഡലുകളെ അടിസ്ഥാനമാക്കി തന്നെയാവും എൻ ലൈൻ ബ്രാൻഡ് അവതരിപ്പിക്കുക. നിലവിൽ യൂറോപ്പ്, ദക്ഷിണകൊറിയ, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ ബ്രാൻഡ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. i20 N ലൈൻ ആണ് N-ലൈൻ ശ്രേണിയിൽ ഇന്ത്യയിൽ ആദ്യം എത്തുക.

സ്പോർട്‍സ് കാറുകളുടെ രൂപഭംഗിയാണ് ഇവയെ നിലവിലുള്ള മോഡലുകളിൽനിന്ന് വ്യത്യസ്‍തമാക്കുന്നത്. കമ്പനിയുടെ ജർമനിയിലെ നർബർറിങ്ങിലെ യൂറോപ്യൻ ടെക്നിക്കൽ സെന്ററിനോടും നാംയാങ് ആർ ആൻഡ് ഡി സെന്ററിനോടുമുള്ള ആദര സൂചകമായാണ് N-ലൈൻ എന്ന പേര് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേൾഡ് റാലി ചാമ്പ്യൻഷിപ്പിലേക്ക് ഹ്യുണ്ടായി കാറുകൾ തയ്യാറാക്കുന്ന വിഭാഗവുമായി ചേർന്നാണ് N-ലൈൻ ഡിവിഷൻ പ്രവർത്തിക്കുന്നത്.

ഹ്യുണ്ടായി i20 N ലൈനിന് ഒരു സ്പോർട്ടിയർ ഡ്യുവൽ-ടോൺ ബമ്പറാണ്‌ മുൻ കാഴ്ച്ചയിൽ ആകർഷണം. ഏറ്റവും താഴ്ഭാഗത്ത് ചുവപ്പ് നിറത്തിന്റെ ബീഡിങ് നൽകി സ്‌പോർട്ടി ലുക്ക് കൂട്ടിയിട്ടുണ്ട്. മാറ്റ് ബ്ലാക്ക് ഘടകങ്ങളും N Line ലോഗോയും ഉൾകൊള്ളുന്ന കാസ്കേഡിങ് ഗ്രില്ലും വ്യത്യസ്തമാണ്. പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് വശങ്ങളിൽ ആകർഷണം. അവയ്ക്ക് പുറകിലായി ചുവന്ന ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ ക്രമീകരിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിന്റെ ബീഡിങ്ങുള്ള കറുപ്പ് സൈഡ് സ്കർട്ടും വശങ്ങളുടെ സ്‌പോർട്ടി ലുക്ക് വർദ്ധിപ്പിക്കുന്നു. പുറകിൽ ഡിഫ്യൂസറും ഇരട്ട-എക്‌സ്‌ഹോസ്റ്റ് പൈപ്പുകളുമുള്ള സ്‌പോർട്ടിയർ ബമ്പർ, ടെയിൽ ഗേറ്റ് സ്‌പോയിലർ, രണ്ട് ടെയിൽ-ലാമ്പ് യൂണിറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു ഡാർക്ക് ക്രോം ഗാർണിഷ് എന്നിവയാണ് ശ്രദ്ധേയമായ ഡിസൈൻ ഘടകങ്ങൾ.

തണ്ടർ ബ്ലൂ എന്ന എക്‌സ്‌ക്‌ളൂസീവ് നിറത്തോടൊപ്പം ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, പോളാർ വൈറ്റ് എന്നീ നിറങ്ങളിൽ ഹ്യുണ്ടേയ് i20 N ലൈൻ വാങ്ങാം. ഫാന്റം ബ്ലാക്ക് റൂഫുള്ള തണ്ടർ ബ്ലൂ, ഫാന്റം ബ്ലാക്ക് റൂഫുള്ള ഫിയറി റെഡ് എന്നിങ്ങനെ രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിലും ഹ്യുണ്ടേയ് i20 N ലൈൻ വാങ്ങാം.  ഏകദേശം 12 ലക്ഷത്തിനടുത്ത് i20 N ലൈൻ പതിപ്പിന് വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios