ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സ്‌ ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങുന്നു.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോഴ്‌സ്‌ ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങുന്നു. കാര്‍ ലീസിങ്, ഫ്ളീറ്റ് മാനേജ്മെന്റ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി ചേര്‍ന്നാണ് ഹ്യുണ്ടായിയുടെ നീക്കം.

ഈ പദ്ധതിയിലൂടെ മാസ വാടകയില്‍ ഹ്യുണ്ടായ് നിരയിലെ എല്ലാ മോഡലുകളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. തിരഞ്ഞെടുക്കുന്ന മോഡല്‍, സിറ്റി എന്നിവയെ അടിസ്ഥാനപ്പെടുത്തി മിനിമം രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാര്‍ വാടകയില്‍ ഉപയോഗിക്കാം. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന വലിയ പ്രാരംഭ ചെലവ്, ടാക്സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഈ കാര്‍ വാടക പദ്ധതിയിലൂടെ ലാഭിക്കാം. 

ശമ്പളക്കാര്‍, പ്രൊഫഷണല്‍സ്, ചെറിയ-ഇടത്തരം സംരഭകര്‍, കോര്‍പ്പറേറ്റ്, പൊതുമേഖ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയൊരു കാര്‍ സ്വന്തമാക്കാനുള്ള മികച്ച ബദല്‍ മാര്‍ഗമായിരിക്കും ഇതെന്നും വലിയ തുക നല്‍കാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ സ്വന്തമാക്കി ഉപയോഗിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി. 

ദില്ലി എന്‍സിആര്‍, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ഈ പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.