Asianet News MalayalamAsianet News Malayalam

മികച്ച സേവിംഗ്‍സ് ഓഫർ! ഹ്യൂണ്ടായ് വെന്യുവിലും എക്‌സ്റ്ററിലും ബമ്പർ കിഴിവ്

ഹ്യൂണ്ടായ് വെന്യു 70,629 രൂപയുടെ ആനുകൂല്യത്തോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം എക്സ്റ്ററിൽ 32,972 രൂപയുടെ ആനുകൂല്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Hyundai Venue and Exter gets benefits of up to Rs 70,000
Author
First Published Aug 30, 2024, 4:31 PM IST | Last Updated Aug 30, 2024, 4:55 PM IST

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് അതിൻ്റെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളായ വെന്യു, എക്‌സ്‌റ്ററിന് എന്നിവയ്ക്ക് ബമ്പർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ഹ്യൂണ്ടായ് വെന്യു 70,629 രൂപയുടെ ആനുകൂല്യത്തോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം എക്സ്റ്ററിൽ 32,972 രൂപയുടെ ആനുകൂല്യമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് കാറുകളും ആക്‌സസറീസ് പായ്ക്കോടുകൂടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ കിഴിവ് ഓഫറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുമായി ബന്ധപ്പെടാം.

21,628 രൂപയുടെ ആക്‌സസറി പായ്ക്കിനൊപ്പം ഹ്യുണ്ടായ് വെന്യു 5,999 രൂപയ്ക്ക് വാങ്ങാം. ഡാർക്ക് ക്രോമിൽ ഡോർ സൈഡ് മോൾഡിംഗുകൾ, 3D ബൂട്ട് മാറ്റ്, ഡാർക്ക് ക്രോമിൽ ടെയിൽ ലാമ്പ് ഗാർണിഷ്, ക്യാബിനിന് പ്രീമിയം ഡ്യുവൽ ലെയർ മാറ്റുകൾ എന്നിവ ലഭിക്കുന്നു. ഹ്യുണ്ടായ് എക്‌സ്‌റ്ററിനെ കുറിച്ച് പറയുകയാണെങ്കിൽ, 4,999 രൂപയ്ക്ക് 17,971 രൂപയുടെ ആക്‌സസറി പായ്ക്ക് നിങ്ങൾക്ക് ലഭിക്കും. ഇതിന് 3D ബൂട്ട് മാറ്റ്, നെക്ക് റെസ്റ്റ്, കുഷ്യൻ കിറ്റ്, കോസ്മെറ്റിക് ട്വിൻ ഹുഡ് സ്കൂപ്പ്, പിയാനോ ബ്ലാക്ക് ഫിനിഷ് റിയർവ്യൂ മിറർ എന്നിവ ലഭിക്കുന്നു. 6.13 ലക്ഷം രൂപ മുതൽ 10.43 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് എക്‌സെറ്റർ വില. 7.94 ലക്ഷം രൂപയിൽ തുടങ്ങി 13.48 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് വെന്യു വില. ഈ പറഞ്ഞിരിക്കുന്ന ഈ രണ്ട് വിലകളും എക്സ്-ഷോറൂം വിലകൾ ആണ്.

അതേസമയം 2024 സെപ്റ്റംബർ 9 ന് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായ് തയ്യാറെടുക്കുകയാണ്. ഹ്യുണ്ടായിയുടെ ലൈനപ്പിലെ ക്രെറ്റയ്ക്കും ട്യൂസണിനും ഇടയിലായിരിക്കും അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് സ്ഥാനം പിടിക്കുക. കമ്പനി ഇതിനകം തന്നെ 2024 അൽകാസർ അതിൻ്റെ ഡീലർഷിപ്പുകളിലേക്ക് അയയ്ക്കാൻ തുടങ്ങി. എങ്കിലും, ചില ഡീലർഷിപ്പുകളിൽ ഇപ്പോഴും പ്രീ-ഫേസ്‌ലിഫ്റ്റ് അൽകാസർ ഉണ്ട്. അത് നിലവിൽ വിലക്കിഴിവിൽ ലഭ്യമാണ്.

പുതിയ ഹ്യുണ്ടായ് അൽകാസറിൽ മുൻ മോഡലിൻ്റെ അതേ എഞ്ചിൻ ഓപ്ഷനുകൾ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ കൂടാതെ, 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഇതിൽ സജ്ജീകരിക്കും. അടിസ്ഥാന മോഡലിന് മാനുവൽ ട്രാൻസ്മിഷനും പെട്രോൾ വേരിയൻ്റിന് 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമുണ്ടാകും. ഡീസൽ വേരിയൻ്റിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എത്തുന്നത്.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios